കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുതിയ പരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിർദേശം നൽകി

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുതിയ പരിശോധന നിര്‍ബന്ധമാക്കി. പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ആദ്യം തന്നെ രണ്ട് പരിശോധനകള്‍ക്കുമുള്ള സാമ്പിള്‍ ശേഖരിക്കണമെന്നും നിര്‍ദ്ദേശം നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആര്‍ടി-പിസിആര്‍ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ ആര്‍ടി-പിസിആര്‍ പരിശോധന കൂടിയില്ല. ഇതോടെ പരിശോധന മാര്‍ഗനിര്‍ദേശം പുതുക്കുകയായിരുന്നു . പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിര്‍ദേശം.
ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തില്‍ ആദ്യം തന്നെ രണ്ട് സാംപിള്‍ ശേഖരിക്കണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാംപിള്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. പുതിയ നിര്‍ദ്ദേശം നടപ്പാകുന്നതോടെ ആര്‍ടി-പിസിആര്‍ പരിശോധന കൂടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് പത്ത് ലക്ഷം കടന്നിരുന്നു. 2020 ജനുവരി 30 നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.ഒരു വര്‍ഷവും 15 ദിവസവും പിന്നിടുമ്ബോളാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത്. ആദ്യ എട്ട് മാസത്തിലാണ് ഒരു ലക്ഷം പേര്‍ രോഗികളായതെങ്കില്‍ പിന്നീങ്ങോട്ട് രോഗവ്യാപനം അതിരൂക്ഷമായി. ഇടയ്ക്ക് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി. പ്രതിദിന പരിശോധന ഒരു ലക്ഷമായി ഉര്‍ത്തുമെന്ന പ്രഖ്യാപനം ഇപ്പോഴും ഫലത്തിൽ വന്നിട്ടി ല്ല.
https://www.facebook.com/Malayalivartha























