ആറുവയസ്സുകാരന്‍ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്! വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ തെല്ലും കൂസലില്ലാതെ കൃത്യം വിവരിച്ചു... ചൊവ്വാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

ആറുവയസ്സുകാരന്‍ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നാലുദിവസത്തേക്കാണ് പ്രതിയായ ഷഹീദയെ കസ്റ്റഡിയില്‍ വിട്ടത്.
ഇവരുടെ ഫോണ്‍ കോളുകള്‍, വാട്‌സ്‌ആപ്പ മെസേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയായ ഷഹീദ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു.
പൂളക്കാട് സുലൈമാന്റെ ഭാര്യയായ ഷഹീദ മകന്‍ ആമില്‍ ഇഹ്‌സാനെ ഈ മാസം ഏഴിന് പുലര്‍ച്ചെ മൂന്നരയോടെ കുളിമുറിയില്‍ കഴുത്തറുത്തു കൊന്നെന്നാണ് കേസ്. തീവ്രമായ മതസംഘടനകളുടെ സ്വാധീനത്തിലാണ് കൊലപാതകമെന്ന് പോലീസ് സംശയിച്ചിരുന്നു.
https://www.facebook.com/Malayalivartha























