തലശ്ശേരിയില്‍ സിറ്റിംഗ് എം.എല്‍.എ അഡ്വ. എ.എന്‍. ഷംസീര്‍ വീണ്ടും മത്സരിക്കുന്നു; ആ സൂചനകൾ പുറത്ത്

തലശ്ശേരിയില്‍ സിറ്റിംഗ് എം.എല്‍.എ അഡ്വ. എ.എന്‍. ഷംസീര്‍ വീണ്ടും മത്സരിക്കുന്നു . ഇടക്കാലത്തുണ്ടായ വിവാദങ്ങളെ വികസനം കൊണ്ട് മറികടന്ന ഷംസീര്‍ ഇത്തവണയും അവിടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെന്ന സൂചനകൾ പുറത്ത് വരുന്നു. മണ്ഡലം കീർത്തീ കാണാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു അദ്ദേഹം നടപ്പിലാക്കിയത് . 2014ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്റെ കന്നിയങ്കത്തില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഷംസീര്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്.
എന്നാല്‍ തൊട്ട് പിന്നാലെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിച്ച് ഷംസിര്‍ അസംബ്ലിയിലെത്തിയത്.കോടിയേരി ഇവിടെ മത്സരിച്ചേക്കുമെന്ന അഭ്യൂഹത്തിന് പൊളിറ്റ് ബ്യുറോ തന്നെ വിശദികരണം നല്‍കി. ഭരണത്തുടര്‍ച്ചയ്ക്കൊപ്പം വികസനത്തുടര്‍ച്ച കൂടിയുണ്ടാക്കാന്‍ ഷംസീറിന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായമാണ് പൊതുവെ മുന്നണിയിൽ ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായിയുടേയും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റേയും സ്‌നേഹവാത്സല്യങ്ങളും ഈ യുവജന നേതാവിനുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മാത്രം സഹായത്തോടെയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നുള്ള ഷംസീറിന്റെ വളര്‍ച്ച.
https://www.facebook.com/Malayalivartha























