കോണ്‍ഗ്രസിലെ കാപ്പന്‍ കലാപം ഹൈക്കമാന്റിലേക്ക് .... മാണി സി കാപ്പന്‍ കൈപ്പത്തിയില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തതോടെ കോണ്‍ഗ്രസ് കുടുംബത്തില്‍ 'കാപ്പന്‍ കലാപം'

മാണി സി കാപ്പന്‍ കൈപ്പത്തിയില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തതോടെ കോണ്‍ഗ്രസ് കുടുംബത്തില്‍ 'കാപ്പന്‍ കലാപം'
വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് കുടുംബത്തില്‍ അരിയിട്ട് വാഴ്ച നടത്തിയത് ചെന്നിത്തലയാണെന്നാണ് നേതാക്കളുടെ ആരോപണം.
എല്ലാ കലാപങ്ങള്‍ക്കും കാരണമായ രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് കത്തുകളുടെ പ്രവാഹമാണ് നടന്നു കൊണ്ടിരിക്കുന്നത്.ഹൈക്കമാന്റിന്റെ അനുമതിയില്ലാതെ ചെന്നിത്തല നടത്തിയ നീക്കത്തെ താന്‍ പോരിമയായിട്ടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
ഹൈക്കമാന്റ് കാപ്പന്റെ വിഷയം ചര്‍ച്ചക്ക് എടുത്തിട്ടില്ല. കാപ്പനെ ഘടകകക്ഷിയാക്കാന്‍ തയ്യാറല്ല എന്നു തന്നെയാണ് ഡെല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്
കെ.എം. മാണിയുടെ പാലായില്‍ ആയിരങ്ങളെ അണിനിരത്തി കാപ്പന്‍ നടത്തിയ ശക്തി പ്രകടനം അതിശയോക്തി പരമാണെന്ന് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. എന്‍ സിപിക്കും കാപ്പനും നുള്ളി പെറുക്കിയാല്‍ 10 പേരെ പാലായില്‍ കിട്ടില്ലെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ കാപ്പന്‍ നടത്തിയ പ്രകടനത്തില്‍ ഊറ്റം കൊള്ളേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഇടത് മുന്നണിവിട്ട് യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുന്ന പാലാ എംഎല്‍എ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകക്ഷിയായി യുഡിഎഫിലേക്ക് കാപ്പന്‍ എത്തുന്നതില്‍ മുല്ലപ്പള്ളിയടക്കം ഒരു വിഭാഗം എതിര്‍പ്പുന്നയിക്കുന്നു.
മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. ഒരു കോണ്‍ഗ്രസുകാരനായി അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന പൂര്‍ണ്ണരൂപം കിട്ടിയിട്ടില്ല.
പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിച്ച് ഘടകകക്ഷിയായി യുഡിഎഫ് പ്രവേശനം നേടണമെന്നായിരുന്നു കാപ്പന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കാപ്പന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന ആവശ്യം മുല്ലപ്പള്ളി മുന്നോട്ട് വെക്കുന്നത്.
പിജെ ജോസഫിന്റെ പാര്‍ട്ടിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ലയിച്ച് വരണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. വലിയ ജനപിന്തുണയില്ലാത്ത ഒരു പുതിയ ഘടകകക്ഷി യുഡിഎഫിലേക്ക് വരണമെന്നതിനോട് മുല്ലപ്പള്ളിയും യോജിക്കുന്നില്ല. കാപ്പന്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് ഒരു സീറ്റാകുമെന്നും മുല്ലപ്പള്ളി കണക്ക് കൂട്ടുന്നു.
പി. സി. ജോര്‍ജ് കാപ്പന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് കരുതിയിരുന്നെങ്കിലും ആ പ്രതീക്ഷ മങ്ങി. പൂഞ്ഞാറില്‍ ജോര്‍ജ് യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കണമെന്ന കാപ്പന്റെ ആവശ്യമാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. സ്വത സിദ്ധമായ ശൈലിയില്‍ ജോര്‍ജ് കാപ്പനെ അപഹസിക്കുകയും ചെയ്തു.
കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് പോയതോടെ സീറ്റുകള്‍ കൂടുതല്‍ കിട്ടുമെന്ന് മോഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് കാപ്പന്റെ ഘടകകക്ഷിയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്. കാപ്പന്റെ ഘടക കക്ഷിയെ അക്ഷര മണ്ണില്‍ കയറ്റില്ലെന്ന ദൃഢനിശ്ചയത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങളെ ധിക്കരിച്ച് മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ വിവരമറിയും എന്നാണ് നേതാക്കള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha























