കേരളത്തിൽ സർക്കാരിനെതിരെ സമരം ചെയ്യുന്നത് ഭരണ തുടർച്ച ഉണ്ടാകാതിരിക്കാൻ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ശ്രമത്തിന്റെ ഫലമായാണ് എന്ന് ആത്മാഭിമാനമുള്ള പി എസ് സി ഉദ്യോഗാർത്ഥികളെ ആക്ഷേപിച്ച് പറയുമ്പോൾ അവർ അവരുടെ രാഷ്ട്രീയം തുറന്നടിക്കുകയാണ്

കേരളത്തിലെ സി പി എമ്മല്ല ബംഗാളിലെ സി പി എം .അത് ഞങ്ങളുടെ ഗതികേടാണ് എന്ന് തുറന്നു പറയാൻ ആ പ്രസ്ഥാനത്തിന്റെ യുവജന പ്രസ്ഥാന നേതാവായ എ എ റഹീമിനു പോലും മടിയില്ല .ഡി വൈ എഫ് ഐ നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്ന തരത്തിൽ പിൻവാതിൽ നിയമനം പൊടിപൊടിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം .ഈ ആരോപണത്തിൽ കഴമ്പുണ്ട് എന്ന് വ്യക്തമാകുന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നതായി കാണുവാൻ കഴിയും .
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ റെക്കോർഡ് നിയമനമാണ് വിവിധ തസ്തികകളിൽ കേരള സർക്കാർ നടത്തിയത് എന്ന് പറയുമ്പോഴും അതെല്ലാം അടിസ്ഥാന രഹിതമാണ് എന്ന വാദമാണ് പി എസ് സി റാങ്ക് ഹോൾഡേഴ്സ് സംഘടനാ അംഗങ്ങളും ഉദ്യോഗാർത്ഥികളും പറയുന്നത് .കേരളത്തിൽ സർക്കാരിനെതിരെ സമരം ചെയ്യുന്നത് ഭരണ തുടർച്ച ഉണ്ടാകാതിരിക്കാൻ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ശ്രമത്തിന്റെ ഫലമായാണ് എന്ന് ആത്മാഭിമാനമുള്ള പി എസ് സി ഉദ്യോഗാർത്ഥികളെ ആക്ഷേപിച്ച് പറയുമ്പോൾ അവർ അവരുടെ രാഷ്ട്രീയം തുറന്നടിക്കുകയാണ് .
ഡൽഹി സമര പരിപാടികളിൽ ട്രാക്ടർ ഉരുട്ടുന്ന ഡി വൈ എഫ് ഐ നേതാക്കൾ കേരളത്തിൽ സമരക്കാരെ പരിഹസിക്കുന്നതും അവരെ അടിച്ചൊതുക്കാൻ വേണ്ടി വാദിക്കുന്നതും അപഹാസ്യമാണ് .കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ പരിഗണിക്കാത്ത സിപിഎമ്മിന് ബംഗാളിൽ മറ്റൊരു മുഖമാണ് ഉള്ളത് .
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തുണ്ടായ തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രക്ഷോഭം നടത്തുന്നത്. അതിനിടെ, ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരിക്കുകയും ചെയ്തു.
തൊഴിലിനും മികച്ച സൗകര്യങ്ങൾക്കും വേണ്ടി കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മൈദുല്‍ അലി മിദ്ദയാണ് മരിച്ചത്. മൈദുലിന്‍റെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇടത് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു. മൈദുലിന്‍റെ മരണം ആത്മഹത്യയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമാണ്.
കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളെ എതിർക്കുന്ന സിപിഎമ്മാണ് ബംഗാളിൽ മമത ബാനർജി സർക്കാരിനോട് തൊഴിലിനു വേണ്ടി പ്രക്ഷോഭം നടത്തുന്നത്. കേരളത്തിൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസിനെയും എതിർക്കുന്ന സിപിഎം ബംഗാളിൽ കോൺഗ്രസിനൊപ്പം ചേർന്നാണ് മമതയ്ക്കെതിരെ പ്രതിഷേധിക്കുന്നത്.ഇതാണ് ഇപ്പോൾ സി പി എമ്മിന്റെ ഗതികേട് .
ഭരണ കാലയളവിൽ തന്നെ പിൻവാതിൽ നിയമനം നടത്തി വേണ്ട പെട്ടവരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന നടപടിയെ ചോദ്യം ചെയ്ത ഉദ്യോഗാർത്ഥികളെ പരിഹസിക്കുന്ന തോമസ് ഐസക്കിന്റെ നടപടി അത്യന്തം അപഹാസ്യമാകുന്നത് അതുകൊണ്ടാണ്
https://www.facebook.com/Malayalivartha























