യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ചില സമയത്ത് ഈ ചെന്നിത്തലയെക്കൊണ്ട് ഒരു രക്ഷയുമില്ല. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടും, പിന്‍വാതില്‍ നിയമനം പുനഃപരിശോധിക്കുംചെന്നിത്തല. പോരാ പൂരം. കേരളത്തിലെ സിപിഎം അധികാരത്തിലേറാന്‍ പലപ്പോഴും പ്രേരകശക്തിയാകുന്ന സഹകരണ മേഖല, എല്‍ഡിഎഫിന്റെ തന്നെ ഈ അടിത്തറ അത് അടിച്ചൊതുക്കാന്‍ ലക്ഷ്യമിട്ട് രമേശും കൂട്ടരും ഇറങ്ങിക്കഴിഞ്ഞു.
യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും. കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താല്‍ക്കാലിക നിയമനങ്ങള്‍,കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും.
സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടില്‍ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും ചെന്നിത്തല വിമര്‍ശിച്ചു.
പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടികാണിക്കുന്നതെന്നും ചെന്നിത്തല ആരാഞ്ഞു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്.
ഇതിന് ഉദാഹരണമാണ് സി.പി.ഒ.മാരുടെ റാങ്ക് ലിസ്റ്റ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിനു പിന്നാലൊണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു
https://www.facebook.com/Malayalivartha























