ഭാഷയറിയില്ല, നാടറിയില്ല എന്നാലും അവള്‍ക്ക് ഒന്നറിയാം...തന്നെ പൊന്നുപോലെ നോക്കിയ ആ അമ്മ ഇനി വരില്ലെന്ന്. സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച 'മമ്മി' ഇനി തനിക്കൊപ്പം ഇല്ലെന്ന്. അവസാനമായി മമ്മിയുടെ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ പപ്പ ജോയിയുടെ ദേഹത്തേക്ക് ചാഞ്ഞു

ആ കുരുന്ന് മനസ് നീറുകയാണ്. തന്നെ ജ്യുവല്‍ എന്ന് വിളിച്ച് ചേര്‍ത്ത് പിടിക്കാന്‍ മമ്മി ഇല്ല എന്ന് ആ പിഞ്ചുകുഞ്ഞിന് ഉള്‍ക്കൊള്ളാനാകുന്നില്ല.
ഭാഷയറിയില്ല, നാടറിയില്ല എന്നാലും അവള്‍ക്ക് ഒന്നറിയാം. തന്നെ പൊന്നുപോലെ നോക്കിയ ആ അമ്മ ഇനി വരില്ലെന്ന്. സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച 'മമ്മി' ഇനി തനിക്കൊപ്പം ഇല്ലെന്ന്. അവസാനമായി മമ്മിയുടെ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ പപ്പ ജോയിയുടെ ദേഹത്തേക്ക് ചാഞ്ഞു.
സാലിയുടെ മൃതദേഹത്തിനരികെ ദുഃഖമടക്കാനാകാതെ നിന്ന ജോയി അവളെ ചേര്‍ത്തുപിടിച്ചു. ആളുകള്‍ വരുന്നതും പോകുന്നതും അവള്‍ ഭയത്തോടെ കണ്ടിരുന്നു. കഴിഞ്ഞ 15 ദിവസം ഈ വീട് അവള്‍ക്ക് സ്വര്‍ഗം പോലെയായിരുന്നു. ഒരു നിമിഷം കൊണ്ട് അവള്‍ കണ്ണീര്‍ച്ചിത്രമായി.
അവള്‍ ജ്യൂവല്‍ എന്ന ഒന്‍പതുകാരി. ചെറുവാണ്ടൂരില്‍ ഞായറാഴ്ച കാറിടിച്ച് മരിച്ച സാലിയുടെ വളര്‍ത്തുമകള്‍. 15 ദിവസം മുമ്പാണ് അവള്‍ പേരറിയാത്ത നാട്ടിലേക്ക് എത്തിയത്. ജോയിയും സാലിയും ഡല്‍ഹിയില്‍നിന്നാണ് ഇവളെ ദത്തെടുത്തത്. വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിനുശേഷമാണ് കുഞ്ഞിനെ ദത്തെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. തനിക്ക് പ്രിയപ്പെട്ടതിനെല്ലാം ജ്യൂവല്‍ എന്ന് പേരിടാനായിരുന്നു സാലിക്ക് മോഹം.
കടയുടെ പേരും വീടിന്റെ പേരുമെല്ലാം ജ്യൂവല്‍ ആയിരുന്നു. ഒരു കുഞ്ഞ് ജനിച്ചാല്‍ ജ്യൂവല്‍ എന്ന പേര് ഇടണമെന്നായിരുന്നു സാലിയുടെ മോഹം. അങ്ങനെ ഡല്‍ഹിയിലെ ലക്ഷ്മി അവരുടെ ജ്യൂവല്‍ ആയി. 15 ദിവസം മുമ്പാണ് അവര്‍ കുട്ടിയെയും കൊണ്ട് വീട്ടിലെത്തിയത്.
മുമ്പ് ബെംഗളൂരുവില്‍ നഴ്‌സായിരുന്നു സാലി. നാട്ടിലെത്തിയശേഷം ലോക്ഡൗണ്‍ കാലത്താണ് ജ്യൂവല്‍ സ്റ്റോഴ്‌സ് എന്ന കട വീടിനോട് ചേര്‍ന്ന് തുടങ്ങിയത്. വളരെ വേഗം സാലിയും ജോയിയും അവള്‍ക്ക് മമ്മിയും പപ്പയുമായി. സ്‌നേഹത്തിന്റെ പുതിയ ലോകം അവര്‍ക്കു മുന്നില്‍ തുറന്നു.
കുഞ്ഞിനെ കാണിക്കാന്‍ സാലി എല്ലാ ബന്ധുക്കളുടെയും വീടുകളില്‍ പോയി. ഞായറാഴ്ച വൈകീട്ട് ആറിന് ബന്ധുവായ സുനിലിന്റെ വീട്ടില്‍ ജ്യൂവലിനെയും കൂട്ടി പോയതായിരുന്നു സാലി. അത് അന്ത്യയാത്രയായി.
അമിതവേഗത്തിലെത്തിയ കാറിന്റെ രൂപത്തില്‍ മരണം സ്‌നേഹക്കൂടില്‍നിന്ന് സാലിയെ തട്ടിയെടുത്തു. തിങ്കളാഴ്ച ൈവകീട്ട് ചെറുവാണ്ടൂര്‍ സ്വര്‍ഗീയവിരുന്ന് സെമിത്തേരിയില്‍ സാലിയുടെ ശവസംസ്‌കാരം നടത്തി. കേരളമൊന്നാകെ ആ കുഞ്ഞിനൊപ്പം മനസ്‌കൊണ്ട് തേങ്ങുകയാണ്. പ്രിയപ്പെട്ട മമ്മിയില്ലാതെ ഇനി ജ്യുവല്‍ എങ്ങോട്ട് മടങ്ങിപോകും എന്ന് ഓര്‍ത്ത്.
https://www.facebook.com/Malayalivartha























