ഇതിനാണോ കാത്തിരുന്നത്... സ്പീക്കര്‍ ശ്രീരാമകൃഷ്ണനെയും എം. ശിവശങ്കറിനെയും തൂക്കി കൊല്ലുമെന്ന് പറഞ്ഞ് വീമ്പിളക്കിയ കസ്റ്റംസ് ഒടുവില്‍ ഡോളര്‍ കടത്തു കേസിലെ പ്രതിയെ പിടി കൂടി! മല എലിയെ പ്രസവിച്ച പോലെ അത് ഒരു ഒന്നൊന്നര സംഭവമായി മാറി

പ്രതിയുടെ പേര് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. ഭഗവാനെ. ഇതിനാണോ നാം ഇത്രയും കാലം കാത്തിരുന്നത്.
ശ്രീരാമ കൃഷ്ണനെയും ശിവശങ്കറെയും ഡോളര്‍ കടത്ത് കേസില്‍ പിടി കൂടി ജയിലിലേക്ക് കൊണ്ടുപോകുന്നത് കാണാന്‍ മസാലകൂട്ടുമായി കാത്തിരുന്ന ചാനലുകാരെയും പ്രേക്ഷകരെയും ഇളിഭൃരാക്കി കൊണ്ടാണ് ആര്‍ക്കും വേണ്ടാത്ത ഒരാളെ കസ്‌റംസ് കസ്റ്റഡിയിലെടുത്തത്.
പിടിച്ച രാത്രിയില്‍ പ്രതി ജാമ്യവും നേടി. കഴിഞ്ഞ ഓഗസ്റ്റില്‍ 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് അറസ്റ്റ്. യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരന്‍ ഖാലിദാണ് ഡോളര്‍ കടത്തിയത്.ഇതിനാവശ്യമായ ഡോളര്‍ സംഘടിപ്പിച്ച് നല്‍കിയത് ഈപ്പനാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 1.90 ലക്ഷം യു എസ് ഡോളര്‍ ഒമാന്‍ വഴി ഖാലിദ് ഈജിപ്തിലേക്ക് കടത്തിയതായി സ്വപ്നയും മറ്റ് പ്രതികളും മൊഴി നല്‍കി.
വിദേശ പൗരനെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയിലാണ് നയതന്ത്ര പരിരക്ഷയില്ലെന്ന വിവരം വിദേശ മന്ത്രാലയം അറിയിച്ചത്. അതോടെ ഖാലിദിനെ അറസ്റ്റ് ചെയ്യുമെന്ന് കേരളം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഖാലിദ് വിദേശത്താണെന്ന് കസ്റ്റംസ് പറയും. ഖാലിദിനെ തൊട്ടാല്‍ യു എ ഇ കുലുങ്ങും.
ശെ്മമെിസമൃപരിധിയില്‍ കവിഞ്ഞ് ഡോളര്‍ ലഭിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടല്‍ കാരണമാണ് ഡോളര്‍ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.എന്നാല്‍ പിന്നീട് ഇതിന്റെ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് റെഡ് ക്രസന്റ് നല്‍കിയ 3.20 കോടിയുടെ ആദ്യഗഡു കരമന ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഡോളറാക്കി കോണ്‍സലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ മൊഴി.
2019 ആഗസ്റ്റ് മൂന്നിന് കവടിയാറില്‍ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കി. ഖാലിദാണ് മസ്‌കറ്റ് വഴി ഈ പണം ഈജിപ്റ്റിലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ പ്രതിയാക്കിയെങ്കിലും വേണ്ടത്ര തെളിവ് കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ യാത്രയില്‍ ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,? യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ പി.എസ്.സരിത്ത് എന്നിവരും മസ്‌കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലുള്‍പ്പെട്ട ഔദ്യോഗിക യാത്രകള്‍ക്കും സ്വകാര്യ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്.
യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ കസ്റ്റംസ് അന്വേഷിക്കുന്നതേയില്ല.
താരതമ്യേന പ്രാധാന്യമില്ലാത്ത ഒരാളുടെ തലയില്‍ ഡോളര്‍ കള്ള കടത്ത് ചാരാനാണ് കസ്റ്റംസ് തീരുമാനിച്ചത്. കാരണം ശിവശങ്കര്‍ ഉള്‍പ്പെടെ ആരെ തൊട്ടാലും സര്‍ക്കാരിന് പൊള്ളുമായിരുന്നു. ആരുടെയെങ്കിലും തലയില്‍ കേസ് കെട്ടി വയ്ക്കാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഡോളര്‍ കടത്ത് കേസില്‍ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറഞ്ഞു കൊണ്ടിരുന്നത്.തന്നെ ചോദ്യം ചെയ്യാനുള്ള നീക്കം വിലപ്പോവില്ലെന്ന് അന്നു തന്നെ കസ്റ്റംസ് വ്യക്തമാക്കിയതാണ്. അതാണ് ഇപ്പോള്‍ സത്യമായി ഭവിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഡോളര്‍ കടത്ത് കേസ് കെട്ടി വയ്ക്കാന്‍ പറ്റിയ ഒരു റോബോട്ടിനെയാണ് കസ്റ്റംസിന് കിട്ടിയിരിക്കുന്നത്. കസ്റ്റംസിന്റെ ഭാഗ്യം!
"
https://www.facebook.com/Malayalivartha























