Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ 18 പദ്ധതികള്‍; 5 മെഡിക്കല്‍ കോളേജുകളില്‍ 186.37 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

17 FEBRUARY 2021 01:44 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുമെന്ന് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത് തികച്ചും അന്വര്‍ത്ഥമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാണാന്‍ സാധിക്കും. നേരത്തെയുള്ള മെഡിക്കല്‍ കോളേജുകളില്‍ എല്ലാം തന്നെ വളരെപ്പെട്ടന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഇതോടൊപ്പം തന്നെ പുതുതായി വന്നിട്ടുള്ള കൊല്ലം, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂര്‍, കോന്നി മെഡിക്കല്‍ കോളേജുകളിലും വലിയ സൗകര്യങ്ങളൊരുക്കി. വയനാട് മെഡിക്കല്‍ കോളേജില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികള്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികള്‍, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 18.27 കോടിയുടെ 8 പദ്ധതികള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ 90.09 കോടിയുടെ 22 പദ്ധതികള്‍, മഞ്ചേരി മെഡിക്കല്‍ കോളേജിലെ 38 കോടിയുടെ 12 പദ്ധതികള്‍ എന്നിവയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പുറമേ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ ലാബുകള്‍ ഗവേഷണത്തിന് ഉപകരിക്കുന്നവിധം ആധുനികമാക്കി വരുന്നു. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള ഏറ്റവും ആധുനിക ഉപകരണങ്ങള്‍ ഈ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ മെഡിക്കല്‍ കോളേജുകള്‍ ഏറ്റവും ആധുനികമാക്കുന്നതിന് നല്ലൊരു മത്സരം നടക്കുന്നുണ്ട്. നല്ല ടീമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നിതാന്ത ജാഗ്രതയോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബി ധനസഹായത്തോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയുടെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ മുകളില്‍ ലക്ഷ്യ പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം 17 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ട് നില, എസ്.എ.ടി.യിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്ക്, 2 കോടി രൂപ ചെലവഴിച്ചുള്ള വന്ധ്യതനിവാരണ ക്ലിനിക്കിന്റെ വിപുലീകരണം, 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മൃതസഞ്ജീവനിയുടെ ഓഫീസ്, ആറ് കിടത്തി ചികിത്സാ വാര്‍ഡുകളിലെ 350 കിടക്കകള്‍ക്കരികില്‍ ഓക്‌സിജന്‍ വിതരണപൈപ്പ് ലൈനും സെന്‍ട്രല്‍ സക്ഷന്‍ ലൈനും എത്തിക്കുന്നതിനായി 43 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ ഓക്‌സിജന്‍ വിതരണം, 2.25 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 72 കിടക്കകളോടുകൂടി 28-ാം വാര്‍ഡ്, 1.70 കോടി രൂപ ചെലവഴിച്ച പുതിയ എന്‍ഡോക്രൈനോളജി വാര്‍ഡ്, 15 ലക്ഷം രൂപയുടെ ലിക്വിഡ് ഓക്‌സിജന്‍ സംഭരണം, ഒരു കോടി ചെലവഴിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കോളേജിലെ പരീക്ഷാ ഹാള്‍, 91 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ഫാര്‍മസി സ്റ്റോര്‍, 5 കോടി രൂപ ചെലവഴിച്ചുള്ള എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക്, 25 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ ലാബ്, 80 ലക്ഷം രൂപ ചെലവഴിച്ചുള്ള എം.എല്‍.റ്റി. ക്ലാസ് റൂം, ഒരു കോടി രൂപ ചെലവഴിച്ചുള്ള പാരാമെഡിക്കല്‍ ഹോസ്റ്റല്‍, രണ്ട് കോടി രൂപ ചെലവഴിച്ചുള്ള മൂന്ന് നിലയുളള മെന്‍സ് ഹോസ്റ്റല്‍, 31 ലക്ഷം രൂപ ചെലവഴിച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രധാന കവാടത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച വെയ്റ്റിംഗ് ഏര്യ, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറിയില്‍ 34 ലക്ഷം ചെലവഴിച്ച് സജ്ജമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഗവേഷണമേഖലയിലെ ആദ്യ സംരംഭമായ സീബ്രഫിഷ് റിസര്‍ച്ച് ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സ്വാഗതമാശംസിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്റോയ്, എ.ആര്‍.എം.ഒ. ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. അംഗങ്ങള്‍, ഒരു ആംബുലന്‍സ് സംഭാവന നല്‍കിയ ഐഎസിഐസിഐ ബാങ്കിനെ പ്രതിനിധീകരിച്ച് ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ്, 17 മള്‍ട്ടി പാര മോണിറ്റര്‍ സംഭാവന നല്‍കിയ യു.എസ്.ടി.യെ പ്രതിനിധീകരിച്ച് പ്രേം കിഷോര്‍, പുതിയ വാര്‍ഡുകളിലേക്ക് 50 ആധുനിക കിടക്കകള്‍ സംഭാവന നല്‍കിയ കേശവദാസപുരം പൗരസമിതി സെക്രട്ടറി സി. ഗോപി, എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് കൃതജ്ഞത രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (1 hour ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (2 hours ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends