Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ആറ്റിങ്ങൽ ഹോട്ടലിൻ്റെ മറവിൽ സവാള ലോറിയിൽ കഞ്ചാവ് എത്തിച്ച് ഓൺലൈൻ കഞ്ചാവ് കച്ചവടം:ആലംകോട് ബാംബു ഹോട്ടലിൽ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്: 3 എഞ്ചിനീയറിംഗ് ബിരുദധാരികളടക്കം 4 പ്രതികൾക്കും ജാമ്യമില്ല

17 FEBRUARY 2021 01:58 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങൽ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻ്റിൽ കഴിയുന്ന 3 എഞ്ചിനീയറിംഗ് ബിരുദധാരികളടക്കം 4 പ്രതികൾക്ക് ജാമ്യമില്ല.

തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബിജു മേനോനാണ് ഇവരുടെ ജാമ്യ ഹർജികൾ തള്ളിയത്. വിചാരണക്ക് മുന്നോടിയായ കുറ്റം ചുമത്തലിന് മാർച്ച് 2ന് നാലു പ്രതികളെയും ഹാജരാക്കാൻ കോടതി പൂജപ്പുര സെൻ‌ട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചു.

 

പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികളെ കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കവേ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ മൊഴി വിചാരണയിൽ തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ട്.

 

ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ കേസ് വിചാരണക്ക് പ്രതികളെ കിട്ടാതെ കിടക്കുന്ന ലോംഗ് പെൻസിംഗ് കേസുകളുടെ പട്ടികയിലേക്ക് ഈ കേസും മാറ്റപ്പെടും. വിചാരണ വേഗത്തിൽ തീർപ്പാക്കാനും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

 

ആന്ധ്രയിൽ നിന്ന് സവാള ലോറിയിൽ കഞ്ചാവെത്തിച്ച് ഹോട്ടലിൽ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂർ തൊപ്പിച്ചന്ത എഫ്.എഫ്. മൻസിലിൽ എൻ. ഫഹദ് (26) അടക്കമുള്ളവർ സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.


2020 സെപ്റ്റംബർ 22 ന് രാത്രിയിലാണ് ആറ്റിങ്ങൽ ആലംകോട് അവിക്സ് സൊസൈറ്റിയുടെ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന ബാംബു ഹോട്ടലിൽ നിന്ന് 40 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന അരങ്ങേറിയത്.

 

ഓൺലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓൺലൈൻ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകൾ , നോട്ടെണ്ണൽ മെഷീൻ , രണ്ടു ത്രാസ്സുകൾ , 92,000 രൂപ എന്നിവ പ്രതികളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്.

 

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗൺ സമയത്ത് ഹോട്ടൽ അടച്ചിരുന്നു. തുടർന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിൻ്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങൽ സ്വദേശി അർജുൻ നാഥിൻ്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എൽ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്സൈസിന് വിവരം ലഭിച്ചു.

 

വിദേശത്തായിരുന്ന ഗോകുൽ രാജ് അടുത്തിടെ നാട്ടിൽ എത്തി ഇവർക്കൊപ്പം ചേരുകയായിരുന്നു.


കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജുൻ നാഥ് (27) , കീഴാറ്റിങ്ങൽ എം.സി. നിവാസിൽ എം. അജിൻ മോഹൻ (25) , ആറ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽ രാജ് (26) എന്നീ മൂന്നു പ്രതികൾ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു.

 

സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്ന് എക്സൈസ് അവകാശപ്പെട്ടിരുന്നുവെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ വൻ ഇടപാട് നടന്നതിൻ്റെ തെളിവുകൾ ലഭിച്ചു. 8 എ റ്റി എം കാർഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.


അറസ്റ്റിലായി റിമാൻ്റിൽ കഴിയുന്ന നാലുപേരും സുഹൃത്തുക്കളാണ്. ഇവർ ചേർന്നാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിൻ്റെ നേതൃത്വത്തിലാണെന്നാണ് എക്സൈസ് കേസ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (1 hour ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (2 hours ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends