ഭർത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധം ആരോപിച്ചു; സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവതി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു

കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് അക്ഷരയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസം രാത്രിയില്‍ അക്ഷരയുടെ ഭര്‍ത്താവിനെ കാണാനായി ഒരു സുഹൃത്ത് എത്തിയിരുന്നു.
എന്നാല്‍ ഇയാളെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു നിര്‍ത്തുകയും, യുവാവിന് അക്ഷരയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് അക്ഷര കൈ ഞരമ്ബ് മുറിച്ച്, മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അക്ഷരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























