ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി

ഡല്‍ഹി കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍, ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതിയുടെ വിധി. 2020 ലാണ് കൊലപാതകം നടന്നത്. ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസില്‍ പേര് ഉയര്‍ന്നതിനെ തുടര്‍ന്ന് താഹിര്‍ ഹുസൈനെ എഎപി നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശത്രുത വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍, ആക്രമണം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് താഹിര്‍ ഹുസൈനെതിരെ കോടതി കണ്ടെത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം അങ്കിത് ശര്‍മയുടെ മൃതദേഹം ഓടയില്‍ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആസിഡ് ഒഴിച്ചു പൊള്ളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ പിതാവ് രവീന്ദര്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരി 26നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്
https://www.facebook.com/Malayalivartha

























