വാക്‌സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന്, കെജിഎന്‍യു തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. പ്രശ്‌നം പരിഹരിക്കാതെ തുടരുകയാണെങ്കില്‍, തുടര്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നു സംഘടന വ്യക്തമാക്കി. കെജിഎന്‍യു ജനറല്‍ സെക്രട്ടറി സന്തോഷ്. കെ.എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനസ്. എസ്.എം, ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി, സംസ്ഥാന ട്രഷറര്‍ ആശ.എല്‍ എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha

























