വിജയസാധ്യതയാണ് മുഖ്യം ഗ്രൂപ്പല്ല, സ്ഥാനാര്‍ത്ഥി പട്ടിക ഐശ്വര്യ കേരള യാത്രക്ക് ശേഷമെന്ന് ഉമ്മന്‍ചാണ്ടി

ഗ്രൂപ്പിനെക്കാള്‍ മുഖ്യം വിജയസാധ്യതയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് ഉണ്ടാകില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുവാകള്‍ക്കും വനിതകള്‍ക്കുമായിരിക്കും പരിഗണനയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐശ്വര്യ കേരള യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കരാറുകാരെ സ്ഥിരപ്പെടുത്തുന്നത് നിയമവശം നോക്കിമാത്രമായിരിക്കുമെന്നും, പിന്‍വാതിന്‍ നിയമനങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചകളായി ഉയര്‍ത്തുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























