പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സി ബി ഐ കൊടുത്ത ഹര്‍ജി ചൊവാഴ്ച പരിഗണിക്കാനിരിക്കവെ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ മാറ്റം

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചില്‍ മാറ്റം. ചൊവാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കവെയാണ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയ്ക്കും രവീന്ദ്ര ഭട്ടിനും പകരം പുതുതായി ജസ്റ്റിസുമാരായ കെ എം ജോസഫ് ഇന്ദിര ബാനര്‍ജി എന്നിവരെയാണ് ബഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ സി ബി ഐ നല്കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കവെയാണ് സൂപ്രീംകോടതി ബഞ്ചില്‍ ഇപ്പോള്‍ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീംകോടതി ബഞ്ചില്‍ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും എസ് രവീന്ദ്ര ഭട്ടുമാണ് ഉണ്ടായിരുന്നത്.
ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ഈ ബഞ്ച് പരിഗണിക്കുന്ന ആറാമത്തെ കേസാണ് എസ് എല്‍ സി ലാവ്‌ലിന്‍ കേസ്. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ബി ഐ ക്ക് ഒപ്പം പ്രതിപ്പട്ടികയിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്.
https://www.facebook.com/Malayalivartha

























