കൊങ്കണ്‍-ദില്ലി മെട്രോ പദ്ധതികള്‍ കടമെടുക്കാതെയാണോ ചെയ്തത്, ഇ ശ്രീധരന് എതിരെ കിഫ്ബി

കിഫ്ബി കടമെടുത്ത് കൂട്ടുകയാണെന്ന ഇ ശ്രീധരന്റെ പ്രസ്താവനക്ക് എതിരെ കിഫ്ബി. കൊങ്കണ്‍-ദില്ല മെട്രോ പദ്ധതികള്‍ കടമെടുക്കാതെയാണോ ചെയ്തതെന്നും ഇ ശ്രീധരന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും കിഫ്ബി പ്രതികരിച്ചു. ഇത്രയും നാള്‍ കിഫ്ബിയോട് വിരുദ്ധതയില്ലാതിരുന്ന ഇ ശ്രീധരന് ഇപ്പോള്‍ എങ്ങനെയുണ്ടായി എന്നറിയില്ല. ശ്രീധരന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്.
മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് കിഫ്ബി വായ്പയെടുക്കുന്നത്. തന്റെ ബി ജെ പി അംഗത്വത്തിന് ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് കിഫ്ബി കടമെടുത്ത് കൂട്ടുകയാണെന്ന് ഇ ശ്രീധരന്‍ പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha

























