Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അതാണ് സാക്ഷാല്‍ മോദി... സഖാക്കള്‍ എപ്പോഴും തള്ളിപ്പറയുന്ന മോദി പക്ഷെ കേരളത്തെ തള്ളിപ്പറഞ്ഞില്ല; നാല് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് മോദി; സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല; വികസനം എല്ലാവര്‍ക്കുമെന്ന് മോദി

20 FEBRUARY 2021 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

സഖാക്കളായ സഖാക്കളെല്ലാം നരേന്ദ്ര മോദിയെ ശത്രുവായിട്ടാണ് കാണുന്നത്. പണ്ടുമുതലേ അങ്ങനെയായിരുന്നു കണ്ടിരുന്നത്. തരം കിട്ടിയാല്‍ മോദിയെ കുറ്റം പറയുക എന്നത് രീതിയായിരുന്നു.

മോദി കേരളത്തെ തഴയുന്നു, കേരളത്തിന് ഒന്നും തരുന്നില്ല എന്നാണ് സഖാക്കള്‍ പറഞ്ഞ് കൊണ്ടിരുന്നത്. എന്നാല്‍ സഖാക്കളെപ്പോലും മോദി അമ്പരപ്പിച്ചിരിക്കുകയാണ്.

 



സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നാണ് മോദി പറഞ്ഞത്. വികസനം എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. കേരളത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, കാസര്‍കോട്ടെ 50 മെഗാവാട്ട് സോളാര്‍ പദ്ധതി, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയ്ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്

 

.കേരളത്തിലെ ജനങ്ങളുടെ എല്ലാമേഖലയിലുള്ള വികസനത്തിനുള്ള തുടക്കമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുഗലൂര്‍ തൃശൂര്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ട് സംവിധാനം ദേശീയ ഗ്രിഡില്‍ കേരളത്തിലെ ആദ്യ പദ്ധതിയാണ്. വന്‍തോതിലുള്ള വൈദ്യുതി പ്രസരണം സാദ്ധ്യമാക്കുന്ന പദ്ധതിയാണിത്.

 

അതുപോലെ പ്രസരണം സന്തുലിതമാക്കാനുള്ള വോള്‍ട്ടേജ് സോഴ്‌സ് കണ്‍വെര്‍ട്ടര്‍ സങ്കേതവും രാജ്യത്ത് ആദ്യമാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ വികസിപ്പിച്ചതാണിത്. ദേശീയ ഗ്രിഡിനെയും അന്തര്‍സംസ്ഥാന വൈദ്യുതിയേയും ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ സഹായമാകും.



സ്മാര്‍ട്ട് സിറ്റി പദ്ധതി കൊച്ചിക്കും തിരുവനന്തപുരത്തിനും വളര്‍ച്ചയുണ്ടാക്കി. 773 കോടിയുടെ 27 പദ്ധതികള്‍ പൂര്‍ത്തിയായി. 2000 കോടിയുടെ 68 പദ്ധതികള്‍ നടക്കുന്നു. അമൃത് പദ്ധതിയില്‍ കേരളത്തില്‍ 1100 കോടിയുടെ 175 കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. അരുവിക്കരയില്‍ 70കോടിയുടെ ശുദ്ധജല പ്‌ളാന്റാണ് കമ്മിഷന്‍ ചെയ്തത്. പതിമ്മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തിരുവനന്തപുരം നഗരവാസികള്‍ക്ക് ദിവസം 50 ലിറ്റര്‍ വെള്ളം കൂടുതല്‍ കിട്ടും. മത്സ്യത്തൊഴിലാളകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ബാധകമാക്കും. അവര്‍ക്ക് കൂടുതല്‍ വായ്പ കിട്ടാന്‍ സഹായിക്കും.



കുടിനീരില്‍ പോലും ജാതി വിഷം കലര്‍ന്ന ഇരുണ്ട കാലത്തെ വരച്ചിട്ട, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കാവ്യത്തിലെ വിഖ്യാതമായ വരികളുദ്ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.

കുമാരനാശാന്‍ പാടിയത് പോലെ 'ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ...' വികസനത്തിനും സംശുദ്ധ ഭരണത്തിനും ജാതിയും മതവും വര്‍ഗവും ലിംഗവും മതവും ഭാഷയും അറിയേണ്ട. എല്ലാവരുടയും വിശ്വാസം. അതാണ് വേണ്ടത്. വികസനത്തിനായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ മേഖലയില്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തില്‍ കുതിച്ചുചാട്ടമുണ്ടായതായും കേന്ദ്രസഹായത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുഗലൂര്‍-തൃശൂര്‍ എച്ച് വി ഡി സി ലൈന്‍, അരുവിക്കര ജലശുദ്ധീകരണ ശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



4000 കോടി ചെലവുള്ള എച്ച് വി ഡി സി ലൈന്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ട്. പൈവളിഗയില്‍ 50 മെഗാവാട്ടിന്റെ സൗരോര്‍ജനിലയവും പൂര്‍ത്തിയാക്കി. അരുവിക്കരയില്‍ കുടിവെള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ പത്ത് ലക്ഷം പേര്‍ക്ക് പ്രതിദിന ജല ലഭ്യത 100ലിറ്ററില്‍ നിന്ന് 150 ലിറ്ററായി ഉയരും. ഈ സര്‍ക്കാര്‍ 13 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഗ്രാമീണ മേഖലയിലെ 21.42 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ 1135 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (4 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (26 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (58 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

Malayali Vartha Recommends