സംസ്ഥാനപാതയില്‍ കോട്ടക്കലിന് സമീപം പുത്തൂര്‍ പാറക്കോരിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

സംസ്ഥാനപാതയില്‍ കോട്ടക്കലിന് സമീപം പുത്തൂര്‍ പാറക്കോരിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്ടര്‍ ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു. പൊന്മള സ്വദേശി വേലമ്ബുലാക്കല്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫസലാണ് (36) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന എം.സി. ബ്രദേഴ്‌സ് ബസിലെ കണ്ടക്ടറാണ് മുഹമ്മദ് ഫസല്‍.പുലര്‍ച്ചെ ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പാറക്കോരിയിലെ മുകളിലെ വളവില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസലിനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഡി.വൈ.എഫ്.ഐ പള്ളിയാലില്‍ യൂനിറ്റ് സെക്രട്ടറിയും കേരള സ്‌റ്റേറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ (സി.ഐ.ടി.യു) ഏരിയ പ്രസിഡന്റുമാണ്.
"
https://www.facebook.com/Malayalivartha


























