Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ഒറ്റ ലക്ഷ്യം അതുമാത്രം... ബിജെപിയുടെ കണ്ണിലുണ്ണിയായ കൊല്ലം തുളസി അടുത്ത തെരഞ്ഞെടുപ്പോടെ കളം മാറ്റി പിടിക്കുന്നു; കേസില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യം; സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ട്; ബിജെപിയിലേക്ക് പോയത് തെറ്റ്, അന്ന് ഒരൊറ്റ ബിജെപിക്കാരനും പിന്തുണച്ചില്ല

20 FEBRUARY 2021 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

കൊല്ലം തുളസി ഡയലോഗുകള്‍ കത്തിച്ചു വിടുമ്പോള്‍ ഇങ്ങനെയൊരു പുലിവാല്‍ ഉണ്ടാകുമെന്ന് വിചാരിച്ചതേയില്ല. ഇപ്പോള്‍ അന്ന് ഡയലോഗടിച്ച കേസില്‍ നിന്നും ഊരാനായി പാര്‍ട്ടി മാറാന്‍ പോലും ഇരിക്കുകയാണ്.

ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും കൊല്ലം തുളസി പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ ആളാണ് കൊല്ലം തുളസി.

 



ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറയുന്നു.

ശബരിമലയില്‍ പ്രശ്‌നം വന്നപ്പോള്‍ തനിക്കെന്ത് പറ്റിയെന്ന് ഒരു ലോക്കല്‍ നേതാവ് പോലും ചോദിച്ചില്ലെന്നും അതില്‍ തനിക്ക് വിഷമമുണ്ടെനും കൊല്ലം തുളസി പറഞ്ഞു. തന്നെ ആര്‍ക്കും വേണ്ടെന്നും താന്‍ കുടുങ്ങിക്കിടക്കുന്ന കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും നടന്‍ പറയുന്നു. ബിജെപിയിലെ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് കുറ്റപ്പെടുത്തിയ കൊല്ലം തുളസി തനിക്ക് പൊതുരംഗത്ത് സജീവമാകാന്‍ താത്പര്യമുണ്ടെന്നും പറയുന്നു.



സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസിലാണ് നടന്‍ കൊല്ലം തുളസി പെട്ടു പോയത്. അവസാനം ചവറ പൊലീസില്‍ കീഴടങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് എസ്. ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്ക് 2018 ഒക്ടോബര്‍ 12ന് ചവറയില്‍ നടത്തിയ സ്വീകരണത്തിനിടെയാണു 'സ്ത്രീകളെ വലിച്ചുകീറുമെന്ന' പരാമര്‍ശം അദ്ദേഹം നടത്തിയത്. സംഭവം വിവാദമായതോടെ നടന്‍ പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.

ഡിവൈഎഫ്‌ഐ ചവറ മേഖലാ സെക്രട്ടറി രതീഷ് നല്‍കിയ പരാതിയിലാണു ചവറ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മിഷന്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ കമ്മിഷനു മുന്‍പാകെ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. പക്ഷെ കേസ് കടുപ്പിച്ചതോടെയാണ് കൊല്ലം തുളസി പെട്ടു പോയത്.



അതേസമയം ബിജെപി വേദിയില്‍ സ്ത്രീകള്‍ക്കെതിരായ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും കൊല്ലം തുളസി പറഞ്ഞു.

വനിതാ കമ്മിഷന്‍ കേസെടുത്തതിന് പിന്നാലെയാണ് തുളസിയുടെ മാപ്പപേക്ഷ. ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. കൊല്ലം ചവറയില്‍ എന്‍ഡിഎയുടെ ശബരിമലസംരക്ഷണ റാലിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്.

 



അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം ആണത്. അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു താന്‍ പങ്കു വച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു. കൊല്ലം തുളസി പറഞ്ഞത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അതോടെ കൊല്ലം തുളസി ഒറ്റപ്പെട്ടു. ഇതിനവസാനമാണ് കൊല്ലം തുളസി ബിജെപിയിലെത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (5 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (27 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (59 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

Malayali Vartha Recommends