അസംബന്ധങ്ങളും മണ്ടത്തരങ്ങളും നിറഞ്ഞ ഡോക്യുമെന്റ്, ദേശീയ ഗോ വിഗ്വാന്‍ പരീക്ഷക്ക് എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

ദേശീയ ഗോ വിഗ്വാന്‍ പരീക്ഷക്ക് എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. പശുവിന്റെ വൈശിഷ്ട്യത്തെക്കുറിച്ച് ദേശീയ തലത്തില്‍ അവബോധമുണ്ടാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സര്‍വകലാശാല വി സി മാര്‍ക്ക് ദേശീയ ഗോ വിഗ്വാന്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ യു ജി സി നിര്‍ദ്ദേശം നല്കിയത്. ഇതേ തുടര്‍ന്നാണ് എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തിയത്. പരീക്ഷയുടെ വിജ്ഞാപനത്തിന് ശേഷം പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി യു ജി സി പ്രസിദ്ധീകരിച്ച ഡോക്യുമെന്റില്‍ അസംബന്ധങ്ങളും മണ്ടത്തരങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
പശുവിന്റെ വാല്‍ അദ്ധ്യാത്മിക മണ്ഡലത്തിലേക്കുള്ള ചവിട്ടുപടിയാണ്, നാടന്‍ പശുക്കളുടെ ഇളം മഞ്ഞ പാലില്‍ സ്വര്‍ണ്ണ കാണപ്പെടും, പശുവിന്റെ പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചഗവ്യം സിദ്ധ ഔഷധമാണ് എന്നിങ്ങനെ യാതൊരു യുക്തിയോ ശാസ്ത്രീയ പിന്‍ബലമോ ഇല്ലാത്ത അസംബന്ധങ്ങളുടെ നീണ്ടനിരയാണ് ഡോക്യുമെന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ അന്ധവിശ്വാസങ്ങളുടെ പ്രചരണത്തിന് കുട്ട് നില്കുന്നത് അപലപനീയമാണെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി. അതേ സമയം രാജ്യത്തിന്റെ പലഭാഗത്ത് നിന്നുമുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ദേശീയ ഗോ വിഗ്വാന്‍ പരീക്ഷാര്‍ത്ഥികള്‍ക്കായി യു ജി സി ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച ഡോക്യുമെന്റ് പിന്നീട് പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha

























