ബൈക്കും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയ്ക്ക് ദാരുണാന്ത്യം

കാസര്‍ക്കോട് കാലിക്കടവില്‍ ബൈക്കും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മനോഹരനാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയടിച്ചത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം, ചീമേനി പോലിസ് സ്റ്റേഷനുകളുടെ ചുമതലയുളള സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























