ആഴകടലില്‍ മത്സ്യബന്ധനത്തിന് കുത്തകമുതലാളിമാര്‍ക്ക് അവസരം നല്കിയത് ആദ്യം കോണ്‍ഗ്രസും ബി ജെ പി യുമെന്ന് ഇളമരം കരീം

ആഴകടലില്‍ മത്സ്യബന്ധനത്തിന് കുത്തകമുതലാളിമാര്‍ക്ക് അവസരം നല്കിയത് ആദ്യം കോണ്‍ഗ്രസും ബി ജെ പിയുമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം. ഇ എം സി സി കമ്പനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ഭൂമി നല്കാമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിച്ചത്. തീരദേശ ഹര്‍ത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്നതല്ല. സംസ്ഥാന സര്‍ക്കാരിന് എതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറയില്‍ നിര്‍ത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഇപ്പോളുണ്ടായ ചര്‍ച്ചയില്‍ ഭൂമി നല്കാമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു എന്നാല്‍ ആഴകടലില്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നല്കിയിട്ടില്ല. ആദ്യം ഇതേ സംബന്ധിച്ച പഠനം പൂര്‍ത്തികരിക്കും അതിന് ശേഷം മാത്രമേ നടപടികള്‍ ഉണ്ടാവുകയുള്ളു. ആരെങ്കിലും വച്ചു നീട്ടുന്ന നക്കാപ്പിച്ച തേടി പോകുന്നവരല്ല മന്ത്രിമാരായ ഇ പി ജയരാജനും മേഴ്‌സിക്കുട്ടിയമ്മയു എന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























