ഡി.വൈ.എഫ്.ഐ പിണറായി വിലാസം യുവജനപ്രസ്ഥാനമായി ചുരുങ്ങി; സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ദുരഭിമാനം മുഖ്യമന്ത്രിയെ അനുവദിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

യുവാക്കളുടെ അവകാശങ്ങള്‍ക്കായി പോര്‍മുഖം തുറക്കുന്നവരാണെന്ന് അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐ പിണറായി വിലാസം യുവജനപ്രസ്ഥാനമായി ചുരുങ്ങിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഭരണത്തിന്റെ ആനുകൂല്യങ്ങളും സുഖലോലുപതയുമല്ലാതെ ചെറുപ്പക്കാരുടെ അവകാശങ്ങള്‍ ഡി.വൈ.എഫ്.ഐയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
പിണറായി വിജയന് എങ്ങനെ നരേന്ദ്ര മോദിയെ കുറ്റം പറയാനാകും. ഇക്കാര്യം പറഞ്ഞാല്‍ തന്നെ സംഘിയാക്കും. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരക്കാരുമായി മൂന്നംഗ കാബിനറ്റ് മന്ത്രിമാരടങ്ങുന്ന സംഘം 12 തവണയാണ് ചര്‍ച്ച നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ദുരഭിമാനം മുഖ്യമന്ത്രിയെ അനുവദിക്കുന്നില്ല. ഭരണത്തുടര്‍ച്ച കിട്ടിയാല്‍ പിന്‍വാതില്‍ നിയമനം പൂര്‍വാധികം ശക്തമായി നടത്തുമെന്ന ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചാ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha