വിവാഹസദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി തര്‍ക്കം... ഒടുവില്‍ സംഭവിച്ചത്?

വിവാഹസദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി ഇവര്‍ തര്‍ക്കം ഉന്നയിക്കുകയും വധുവിന്റെ ബന്ധുക്കള്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സദ്യ വിളമ്ബുന്നതിന്റെ ഒരു ഭാഗത്തുനിന്ന് തുടങ്ങിയ അടി, വൈകാതെ വ്യാപിക്കുകയായിരുന്നു. കഴിച്ചു കൊണ്ടിരുന്നവര്‍ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു.
അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തി കല്യാണ സദ്യക്കിടെ തര്‍ക്കമുണ്ടാക്കിയത് ഇവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആര്യങ്കാവ് സ്വദേശിയായിരുന്നു വധു. വരന്‍ കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ അടിപിടിയും സംഘര്‍ഷവും ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വരന്റേയും വധുവിന്റേയും തീരുമാനം. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha