ടോര്‍ച്ചും വടിവാളുമായി നഗര പ്രദിക്ഷണം, എറണാകുളത്ത് സി സി ടി വി ദൃശ്യത്തില്‍ പതിഞ്ഞയാളെ തിരഞ്ഞ് പൊലീസ്

ടോര്‍ച്ചും വടിവാളുമായി നഗരപ്രദിക്ഷണം നടത്തിയ ആളെ തിരഞ്ഞ് പൊലീസ്. എറണാകുളം ആലുവയിലാണ് സംഭവം. ആലുവയിലെ ചീരക്കട ക്ഷേത്രം റോഡിലൂടെ കൈയിലൊരു ടോര്‍ച്ചും വടിവാളുമായി നടന്നു നീങ്ങുന്ന ആളുടെ സി സി ടി വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇടക്ക് ഒരു വീടിന്റെ മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുകയും പിന്നീട് അത് ഒഴിവാക്കുന്നതായും ദൃശ്യത്തില്‍ കാണാം. മറ്റൊരു വീട്ടില്‍ നിന്നും ഇയാള്‍ വസ്ത്രങ്ങളും മോഷ്ടിക്കുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് നസ്രത്ത് റോഡിലേക്ക് എത്തുന്ന ഇയാള്‍ സമീപത്തെ പെട്ടിക്കട കുത്തിതുറന്ന് പണം അപഹരിക്കുകയും ചെയ്തിട്ടുണ്ട് സ്ഥലത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച സി സി ടി വി ക്യാമറകളില്‍ നിന്നുമാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്.
സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗം രാത്രി വീട്ടിലേക്ക് വരുന്ന വഴിയില്‍ ഇയാളെ കാണുകയും സംശയം തോന്നി അടുത്ത ദിവസം സി സി ടി വികള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് വടിവാള്‍ കൈയില്‍ പിടിച്ചു കൊണ്ടുള്ള ഇയാളെ മോഷണ ശ്രമം പുറത്താവുന്നത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha