“എന്തിന് കൊന്നു കോൺഗ്രസ്സേ” എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ ഗദ്ഗദ സ്വരത്തിൽ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ ഫോറൻസിക് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്...' ഫേസ്ബുക്ക് പോസ്റ്റുമായി വി ടി ബല്‍റാം എംഎല്‍എ

വെഞ്ഞാറമൂട് കൊലപാതകത്തിന് കാരണം രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന ഫോറൻസിക് റിപ്പോർട്ടിൽ ഫേസ്ബുക്ക് പോസ്റ്റുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്ത് എത്തിയിരിക്കുകയാണ്. സത്യം അറിയാമായിരുന്നിട്ടും തെറ്റായ പ്രചാരണത്തിന് കുട പിടിച്ച എ എ റഹിം അടക്കമുള്ള സിപിഎം നേതാക്കൾക്ക് എന്ത് ക്രെഡിബിലിറ്റി ആണുള്ളതെന്ന് ബല്‍റാം ചോദിക്കുകയാണ്. ‘എന്തിനു കൊന്നു കോൺഗ്രസ്സേ’ എന്ന ഡിവൈഎഫ്ഐ മുദ്രാവാക്യം മുതലക്കണ്ണീർ ആയിരുന്നു എന്നും വി ടി ബല്‍റാം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
“എന്തിന് കൊന്നു കോൺഗ്രസ്സേ” എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ ഗദ്ഗദ സ്വരത്തിൽ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ ഫോറൻസിക് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും പരസ്പരം ഏറ്റുമുട്ടാൻ കരുതിക്കൂട്ടി ആയുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലെത്തിയതെന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നു. നേരത്തേ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടവർക്കും ബോധ്യപ്പെട്ടതാണ് ഇക്കാര്യം.
സിപിഎം നേതാക്കൾ നിരന്തരം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം തൂക്കമൊപ്പിക്കാൻ ഒരവസരം വീണു കിട്ടിയതിൻ്റെ അത്യാഹ്ലാദമായിരുന്നു അവരുടെ അക്കാലത്തെ പ്രചരണത്തിലുടനീളം. കാര്യങ്ങളൊക്കെ നേരിട്ടറിയാമായിരുന്നിട്ടും കപടവേഷം ആടിത്തീർക്കുന്നതിന് നേതൃത്വം നൽകിയത് പ്രദേശവാസി കൂടിയായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമായിരുന്നു എന്നും ആരും മറന്നു കാണാൻ ഇടയില്ല.എന്ത് ക്രഡിബിലിറ്റിയാണ് ഈ സിപിഎം നേതാക്കൾക്ക് ബാക്കിയുള്ളത് !
https://www.facebook.com/Malayalivartha
























