മോദി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ലുതകര്‍ത്തു; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടു; കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എം.പി. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ നടപടിയും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ലുതകര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നു. യുവജനങ്ങള്‍ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha