കേരളത്തില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് സാധാരണക്കാരെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ ദുര്‍ബലമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ നിത്യവും ബി ജെ പിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കാറുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ആഴക്കടല്‍ മത്സ്യബന്ധന വിവാദമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പിണറായി സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം. പി എസ് സി ഉദ്യോഗാര്‍ഥി സമരം, താത്കാലിക നിയമനം അടക്കമുള്ളവയും അദ്ദേഹം ഉന്നയിച്ചു. കേരളത്തില്‍ ബി ജെ പിയും സി പി എമ്മും ഒത്തുകളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
https://www.facebook.com/Malayalivartha