പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ഇനി ദേശീയശ്രദ്ധയാകർഷിക്കും; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; സന്ദർശനം ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്.
സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളെയും എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളെയും രാഹുല്‍ ഗാന്ധി കണ്ടുസംസാരിച്ചു. ശശി തരൂര്‍, ഉമ്മന്‍ ചാണ്ടി , കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha