31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

പത്തനംതിട്ട അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് തന്റെ മകളെ കൊന്നതാണെന്ന് അമ്മ പറഞ്ഞു. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .
ഷെഹന എന്ന 31 വയസുകാരിയാണ് മരിച്ചത്.യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത് . ഭർത്താവുമായി അകന്നു കഴിയുന്നയാളാണ് യുവതി. ഷെഹന മരിക്കുന്ന സമയം ഒരു സുഹൃത്തും ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവകളേറ്റ പാടുണ്ടായിരുന്നു . ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
ഈ നിന്നും വലിയ വീട്ടിൽ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. മാത്രമല്ല ഇവർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു . പൊലീസെത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























