Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

14 JULY 2026 04:47 PM IST
മലയാളി വാര്‍ത്ത

വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.

തിരുവനന്തപുരം മേയർക്ക് പുറമേ കോർപറേഷനിലെ ഉദ്യോഗസ്ഥർ, സുഗതന്റെ അടുത്ത ബന്ധുക്കൾ എന്നിവർ ജയിലിൽ എത്തിയിരുന്നു. ജയിലിലെ ലൈബ്രറി ഹാളിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അഞ്ച് വർഷത്തേക്ക് വളരെ ഭംഗിയായി ഭരിച്ച് മുന്നോട്ടു പോകുമെന്നും അതിനു ശേഷമുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും മേയർ വി.വി. രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.അദ്ദേഹത്തിന്റ പ്രതികരണം ഇങ്ങനെ;

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സുഗതൻ ഒരു തവണ കൂടി സത്യപ്രതിഞ ചെയ്തു. ജയിൽ സൂപ്രണ്ടിന്റെയും കോർപ്പറേഷൻ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ആ കർത്തവ്യം കൃത്യമായി നിർവഹിച്ചു. കൗൺസിലിങ്ങു മീറ്റിങ്ങിൽ പങ്കെടുക്കാനാകാത്ത സാഹചര്യമാണ് എന്ന ചോദ്യത്തിന് അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് എന്നായിരുന്നു മേയറുടെ മറുപടി. കൗൺസിലറുടെ അഭിഭാഷക സംഘം ആ കാര്യത്തിൽ ഒരു നേതൃത്വം നൽകുന്നുണ്ട്. കോടതി എന്ത് പറയുന്നുവോ ആ ഉത്തരവ് നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷന്റെ ദൗത്യം എന്നും മേയർ വ്യക്തമാക്കി. സുഗതൻ അവധിയ്ക്ക് അപേക്ഷ തന്നിട്ടുണ്ടെന്നും അത് ലീഗൽ അപേക്ഷയ്ക്ക് കോർപറേഷൻ വിട്ട് നൽകി എന്നും മേയർ പറഞ്ഞു

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത് . അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. ഈ നിൽക്കുന്ന എല്ലാ കൗൺസിലർമാരും രാഷ്ട്രീയപരമായി പല കേസുകളിലും പങ്കെടുത്ത് പലപല കേസുകൾ ഉള്ളവരാണ്. പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള പല കൗൺസിലർമാർക്കും സമരങ്ങളിൽ പങ്കെടുത്തു പലപല കേസുകളിൽ അവർ പ്രതികളാണ്. അതിന്റെ എല്ലാം അന്തിമമായിട്ടുള്ള ഒരു മറുപടി പറയേണ്ടത് കോടതിയാണ്. ആ സാഹചര്യങ്ങളിൽ മാത്രമേ പ്രതിപക്ഷത്തോടെ പ്രതികരിക്കേണ്ട സാഹചര്യം ഉള്ളൂ. പ്രതിപക്ഷത്ത് ആയിരുന്നപ്പോഴും ഭരണപക്ഷത്തായിരുന്നപ്പോഴും ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപി.

ചെയ്യുന്ന ഓരോ കാര്യങ്ങളിലും ശക്തമായ വിയോജിപ്പ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. ആ കാര്യങ്ങളിൽ ഒരു ഇഞ്ച് പിന്നോട്ട് പോകുന്ന പ്രശ്നമില്ല.പാളയം മാർക്കറ്റിൽ മാസപ്പടി പിരിക്കുമ്പോ അതിന് കുറവ് വന്നാലും, സിപിഎം നേതാക്കന്മാർ ബിനാമികളായ അനധികൃത കടകൾ പൂട്ടുമ്പോഴും, കോർപ്പറേഷന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്തുക്കൾ സ്വന്തം സ്വത്ത് പോലെ കൈമാറിയിരുന്ന സഖാക്കന്മാരെ അവിടെ നിന്ന് ഒഴിവാക്കുമ്പോഴും ഇതല്ല ഇതിനപ്പുറവും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് .

അത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒരു ഇഞ്ച് പോലും പിന്നോട്ട് പോകില്ല. ഒരു കൗൺസിലിലൂടെ അഭാവം പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ജോലി കിട്ടി രാജിവെക്കുമ്പോൾ, മരണം സംഭവിക്കുന്നവർ ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മുനിസിപ്പൽ ആക്ടിൽ മറ്റു പരിഹാരങ്ങൾ ഉണ്ടായിട്ടുണ്ട്. മേയർ എന്ന നിലയ്ക്ക് താൻ തന്നെയാണ് കോർപ്പറേഷനിലെ ആ പ്രശ്നങ്ങൾ പരിഹരിക്കുന്നത് .

പരിഹാരമാർഗ്ഗങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ നിലവിൽ സുഗതന്റെ അസാന്നിധ്യം ഉണ്ടെങ്കിലും പല പ്രശ്നങ്ങളും മേയർ എന്ന രീതിയിൽ താൻ ഇടപെടുന്നുണ്ട്. മറ്റേത് കൗൺസിലർക്ക് അങ്ങനെയൊരു പ്രശ്നം നേരിട്ടാലും അതിനു പരിഹാര മാർഗമുണ്ട്.അതുകൊണ്ടുതന്നെ ഭരണ പ്രതിസന്ധി എന്ന ഒരു വാദത്തിന് സ്ഥാനമില്ല. ആ വാർഡിലെ ജനങ്ങൾക്കോ വികസന പ്രശ്നങ്ങൾക്കോ യാതൊരു രീതിയിലുള്ള മുടക്കം വരാതെ കോർപ്പറേഷൻ നോക്കുന്നുണ്ട്. തന്റെ വാർഡായ കൊടുങ്ങാനൂർ വാർഡിനോട് ചേർന്ന് നിൽക്കുന്ന വാടാണ് വാഴോട്ടുകോണം അതുകൊണ്ടുതന്നെ തനിക്ക് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട് എന്ന് മേയർ പറഞ്ഞു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (25 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (42 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends