കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ.സുഗതന് വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ് .
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനമാണെന്നു കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് വ്യക്തമാക്കി.
കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരമൊരു സത്യപ്രതിജ്ഞയെന്നും രാഷ്ട്രീയ കേസുകളിൽ ജയിൽ അടയ്ക്കപ്പെട്ടവർ അവിടെ കഴിഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ നാട്ടിൽ നിർത്താൻ കൊള്ളരുതാത്ത വ്യക്തിയെന്നു കണ്ടെത്തി മറ്റൊരു ജില്ലയിലെ ജയിലിൽ അടയ്ക്കപ്പെട്ടയാളാണ് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിലൂടെ വാഴോട്ടുകോണം വാർഡിലെ ജനങ്ങളെ മാത്രമല്ല, നഗരവാസികളെയാകെ മേയറും ബിജെപി നേതൃത്വവും പരിഹസിക്കുകയാണ്.
കാപ്പ കേസിലെ പ്രതിയെ കൗൺസിൽ അംഗമാക്കാൻ കാണിക്കുന്ന ആവേശം മഴക്കാല പൂർവ ശുചീകരണത്തിലോ, മാലിന്യനീക്കത്തിലോ, പകർച്ചവ്യാധി നിയന്ത്രണത്തിലോ, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിലോ മേയർക്കില്ലെന്നും എസ്.പി. ദീപക് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























