എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

'എസ് ബി ടി ഓര്‍മ്മക്കൂടി'ന്റെ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്‌കാരത്തിനു എം ജി ശ്രീകുമാറും സാഹിത്യ പുരസ്‌കാരത്തിനു ആലങ്കോട് ലീലാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്തിരുന്ന ഓഫീസര്‍മാരുടെ കൂട്ടായ്മയാണ് എസ്.ബി.ടി ഓര്‍മ്മക്കൂട്. പ്രൊഫ അലിയാര്‍, ഡോ കെ എസ് രവികുമാര്‍, ജോണ്‍ സാമൂവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കര ജേതാക്കളെ തിരഞ്ഞെടുത്തത്. 25000 രൂപയുടെ ക്യാഷ് അവാര്‍ഡ്, ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പ്പന ചെയ്ത ശില്‍പ്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.
ജൂലൈ 25 ന് തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളില്‍ നടക്കുന്ന രണ്ടാമത് എസ് ബി ടി സ്മൃതി സംഗമത്തില്‍ വെച്ചു പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ് ബി ടി യില്‍ ജോലി ചെയ്തിരുന്ന അറുനൂറില്‍പരം ഉദ്യോഗസ്ഥര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ ജൂറി അംഗങ്ങള്‍ ആയ പ്രൊഫ അലിയാര്‍, ഡോ കെ എസ് രവികുമാര്‍, ഓര്‍മ്മക്കൂട് ഭാരവാഹികള്‍ ആയ പി വി ശിവന്‍, ദേവി പ്രസാദ്, സാംകുട്ടി മാത്യൂസ്, ജി എസ് നായര്‍, സാലിയമ്മ സക്കറിയ, ഗോപാല്‍, ജി ആര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























