ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി; കാലാവധി കോടതി നീട്ടിയത് അടുത്തമാസം 23 വരെ
ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേര്‍ക്കാതെയാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്.
https://www.facebook.com/Malayalivartha