Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഒരു ചായക്കട കണ്ടെങ്കില്‍... ഡല്‍ഹി സമരത്തിന് വയനാട്ടില്‍ ട്രാക്ടര്‍ ഓടിച്ചതിനെ കളിയാക്കി കെ. സുരേന്ദ്രന്‍; വയനാട്ടിലെ പ്രധാനമന്ത്രി ട്രാക്ടര്‍ ഓടിച്ചു നടക്കുന്നു; രാത്രിയില്‍ സഖാക്കളെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി സെക്രട്ടറിയേറ്റ് സമരപന്തലില്‍; സമരക്കാരുടെ സങ്കടങ്ങള്‍ കേട്ട് രാഹുല്‍ മടങ്ങുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ഹാപ്പി

24 FEBRUARY 2021 10:14 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ വരവ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹി സമരത്തിന് വയനാട്ടില്‍ വന്ന് ട്രാക്ടറോടിച്ച രാഹുലിനെതിരെ ട്രോള്‍ മഴയാണ് ഉണ്ടായത്. അതേസമയം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും രുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു.

അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണ്. ഇതിനേക്കാള്‍ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലേക്ക് വരുന്ന വഴിയിക്കിറങ്ങി പെറോട്ടയും ചായയും കുടിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 


കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. പകല്‍ മാത്രമേ അവര്‍ തമ്മില്‍ വയോജിപ്പുള്ളൂ, സന്ധ്യയായാല്‍ യോജിക്കും. മുസ്ലീം ലീഗും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്നും കേരളത്തിലെ പി.എസ്.സി പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം രാഹുലിനെതിരെ ട്രോള്‍ തുടരുമ്പോഴും അപ്രതീക്ഷിതമായി സ്‌കോര്‍ ചെയ്തു. സഖാക്കളെപ്പോലും അമ്പരപ്പിച്ച് സെക്രട്ടേറിയറ്റ് നടയില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലുകളില്‍ രാഹുല്‍ ഗാന്ധിയെത്തിയതോടെയാണ് എല്ലാം മാറി മറിഞ്ഞത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപ്രതീക്ഷിതമായി സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.

 



സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന് സമീപം സമരം നടത്തുന്ന സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സിന് സമീപമായിരുന്നു രാഹുല്‍ ആദ്യമെത്തിയത്. മുദ്രാവാക്യങ്ങളോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ നേതാവിനെ സമരപ്പന്തലുകളിലേക്ക് ആനയിച്ചത്. പട്ടുപുതച്ച് നെഞ്ചില്‍ റീത്തും വച്ച് റോഡില്‍ കിടന്ന് പ്രതീകാത്മ സമരം നടത്തിയ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവരുടെ സങ്കടം രാഹുല്‍ കേട്ടു. ഒരു വര്‍ഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റില്‍ എട്ട് മാസത്തോളമാണ് നഷ്ടമായതെന്നും ഇതു പരിഹരിക്കാന്‍ അനുകൂല സമീപനം ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തലാണെത്തിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തിനും അദ്ദേഹം ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിച്ചെന്ന ധാരണയില്‍ മുന്നോട്ട് നടക്കുന്നതിനിടെയാണ് പി.സി. വിഷ്ണുനാഥാണ് എല്‍.ജി.എസുകാരടക്കം സമരംകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. എല്‍.ജി.എസുകാരുടെ വിഷയങ്ങള്‍ കേള്‍ക്കാന്‍ തിരികെ നടന്ന് അവര്‍ക്കരികിലേക്ക് വന്നു.

 



വിഷയം ഗൗരവമുള്ളതാണെന്നും കേരളത്തിലെ തൊഴില്‍ സമരങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം സമരക്കാേരാട് പറഞ്ഞു. പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ സമരപ്പന്തലിലും ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരം നടത്തുന്ന അശ്വതി ജ്വാലയുടെ അടുത്തും പോയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന സമരപ്പന്തലിലെത്തിയത്.

സമരത്തിന് തുടക്കമിട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും പന്തലില്‍ എത്തിയിരുന്നു. സമരം ശക്തമായി തുടരണമെന്ന് ആഹ്വാനവും നല്‍കിയയായിരുന്നു രാഹുലിന്റെ മടക്കം.



ഇടതുപക്ഷത്തിന്റെ കൊടിപിടിക്കാത്ത ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കണം. നിരാഹാരം കിടന്ന് മരിച്ചാലും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. അവരുടെ കൊടിപിടിക്കുന്ന ആള്‍ക്കാരാണ് സമരം നടത്തിയിരുന്നതെങ്കില്‍ മുഖ്യമന്ത്രി എത്തി സംസാരിച്ചേനേയെന്നാണ് രാഹുല്‍ നേരത്തെ റാലിയില്‍ ആഞ്ഞടിച്ചത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (50 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (1 hour ago)

കൃത്യമായ നിമിഷം  (1 hour ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (2 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (2 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (10 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (10 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (10 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (10 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (10 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (11 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (12 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (13 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (13 hours ago)

Malayali Vartha Recommends