Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

വേണ്ട വേണ്ടാന്ന് വച്ചിട്ടും... കേരളത്തില്‍ വന്നിട്ടും സിപിഎമ്മിനെ കൈയ്യടിച്ച് പോയ രാഹുല്‍ ഗാന്ധിയെ ചെന്നിത്തല പണ്ടേ നോക്കിവച്ചതാണ്; എന്നാല്‍ ഇത്തവണ പാളിയില്ല; പറഞ്ഞ് കൊടുത്തതൊക്കെ ഏറ്റ് പറഞ്ഞ് പിണറായിക്കെതിരെ ആഞ്ഞടിച്ചു; രാഹുല്‍ ഗാന്ധിക്ക് ദേശീയതലത്തില്‍ നല്‍കുന്ന പിന്തുണ തുടരണമോയെന്നാലോചിച്ച് സിപിഎം

24 FEBRUARY 2021 09:12 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ എത്തിയാലും രാഹുല്‍ ഗാന്ധി സഖാക്കള്‍ക്കെതിരെ ഒരക്ഷരം പറയുമായിരുന്നില്ല. കാരണം ഡല്‍ഹിയില്‍ സഖാക്കള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത് ചെന്നിത്തല മുമ്പ് വിമര്‍ശിച്ചിരുന്നു. രാഹുല്‍ജി പറയുന്നത് ദേശീയതലത്തിലെ കാര്യമാണെന്ന് പറഞ്ഞാണ് ഒഴിഞ്ഞത്.

എന്നാല്‍ ഇത്തവണ രാഹുലിന് കേരളത്തിലെ സാഹചര്യം പറഞ്ഞ് പഠിപ്പിച്ച് കൊടുത്തു. ഇനിയും സഖാക്കളെ പുകഴ്ത്തിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസേ കാണില്ലെന്ന് ബോധ്യപ്പെടുത്തി. സംഗതിയുടെ ഗൗരവം മനസിലാക്കിയ രാഹുല്‍ ഗാന്ധി പിന്നെയൊന്നും നോക്കിയില്ല. സമരക്കാരേയും മത്സ്യതൊഴിലാളികളേയും ഏറ്റെടുത്തു. പിണറായിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും പറയാത്ത കാര്യങ്ങളാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് രാഹുല്‍ ആഞ്ഞടിച്ചത്.

 



സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റെയും കൊടി പിടിച്ചാല്‍ എന്തു കുറ്റവും ചെയ്യാമെന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇടതിന്റെ ഭാഗമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വര്‍ണ്ണക്കടത്ത് വരെ ചെയ്യാമെന്ന അവസ്ഥയാണ്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇടതുപക്ഷത്തിന്റെ കൊടിപിടിക്കാത്ത ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കണം. നിരാഹാരം കിടന്ന് മരിച്ചാലും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. അവരുടെ കൊടിപിടിക്കുന്ന ആള്‍ക്കാരാണ് സമരം നടത്തിയിരുന്നതെങ്കില്‍ മുഖ്യമന്ത്രി എത്തി സംസാരിച്ചേനേ. അര്‍ഹതയില്ലാത്തവര്‍ക്ക് പോലും ജോലി നല്‍കിയേനേ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെയും കസ്റ്റംസിന്റെയും അന്വേഷണം ഇഴയുകയാണ്.



എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? യുവാക്കള്‍ക്ക് വേണ്ടിയോ അതോ പാര്‍ട്ടിക്ക് വേണ്ടിയോ? ബുദ്ധിയും മികവുമുള്ള യുവാക്കളാണ് കേരളത്തിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് തൊഴില്‍ കിട്ടുന്നില്ല? ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ മത്സ്യത്തൊഴിലാളികളും വഞ്ചിക്കപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിരിട്ടാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. അതിനാല്‍ അവര്‍ എപ്പോഴും എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താല്‍ തിരിച്ച് ആക്രമിക്കുമെന്ന് ഭയക്കുന്നു. പക്ഷേ, കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരായ പോരാട്ടം തുടരും. അവരുടെ ആക്രമണത്തെ കോണ്‍ഗ്രസ് ഭയക്കുന്നില്ല. എന്നാല്‍ ഇടതിന്റെ അക്രമപാത ഒരിക്കലും സ്വീകരിക്കുകയില്ല.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടേതായ പ്രകടന പത്രികയാണ് യു.ഡി.എഫ് തയ്യാറാക്കുക. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് അറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കേരളത്തിലെ ജനങ്ങളുടെ ശബ്ദം പ്രതിനിധീകരിക്കുന്ന വികസന രേഖയാവും വരിക. പണച്ചെലവില്ലാത്ത ചികിത്സയും എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സും നടപ്പാക്കും. മത്സ്യതൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കുന്ന ഒറ്റവരിയും പത്രികയില്‍ ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയത്തിന് മാറ്റം വരണം .സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയമാവും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നിലവില്‍ വരികയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രകടനം സഖാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. അങ്ങ് ഡല്‍ഹിക്ക് വാ കാണിച്ചു തരാമെന്ന അവസ്ഥയാണുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വൈക്കോൽ കയറ്റി വന്ന ചരക്കു ലോറി മറിഞ്ഞ് അപകടം...  (1 hour ago)

കിലോ​ഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു  (2 hours ago)

പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ...  (2 hours ago)

രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്...  (2 hours ago)

സ്വർണവിലയിൽ കുറവ്  (3 hours ago)

മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം മൂലം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരാം  (3 hours ago)

ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം..  (3 hours ago)

24 മണിക്കൂർ സമയം,റിപ്പോർട്ട് മേയറിന്റെ ചേമ്പറിൽ എത്തണം AKG-യിൽ ഓടി കയറി ആര്യ..! ലേഖജിയുടെ ഫയലുകൾ കക്കൂസിൽ  (3 hours ago)

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (3 hours ago)

രണ്ട് കിട്ടിയതും മണി സത്യം അലറി തുടങ്ങി..! മണിക്ക് ഇന്ന് കാളരാത്രി മണി പിഴുതെടുക്കാൻ SIT  (4 hours ago)

സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി  (4 hours ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (4 hours ago)

Malayali Vartha Recommends