Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ബി എസ് എഫ് കമാൻഡൻ്റിൽ നിന്ന് ബിഷു ഷെയ്ക്ക് നൽകിയ അരക്കോടി കണ്ടെടുത്ത കേസ്....  അരക്കോടിയുടെ ഹവാല പണം ബി എസ് എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: കമാൻഡൻ്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻബിഷു ഷെയ്ക്കിനും സി ബി ഐ കുറ്റപത്രം

24 FEBRUARY 2021 07:29 AM IST
മലയാളി വാര്‍ത്ത

അരക്കോടി രൂപയുടെ ഹവാല പണം ബി എസ് എഫ് കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡൻ്റിനും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും എതിരെ സിബിഐ രണ്ടു കുറ്റപത്രങ്ങൾ തലസ്ഥാനത്തെ സി ബി ഐ കോടതിയിൽ സമർപ്പിച്ചു.

ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണ്ണം, മയക്കുമരുന്ന് തുടങ്ങിയവയുടെ കള്ളക്കടത്തിന് സെക്യൂരിറ്റി പിൻവലിച്ച് സുരക്ഷിതമാർഗ്ഗമൊരുക്കിയതിന് ചാർജ് ചെയ്തതാണ് ഒരു കേസ്. ഉറവിടം വ്യക്തമാക്കാനാകാത്തതും അവിഹിതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കമാൻഡൻ്റിനെതിരെ ചാർജ് ചെയ്തതാണ് രണ്ടാമത്ത കേസ്.

 

 

രണ്ടു കേസുകളിലും പ്രതികളെ ഏപ്രിൽ 8 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. ബിഷു ഷെയ്ക്ക് മറ്റൊരു കേസിൽ ഉൾപ്പെട്ട് നിലവിൽ കൊൽക്കത്ത സെൻട്രൽ ജയിലിൽ റിമാൻ്റ് തടവുകാരനായി പാർപ്പിച്ചിരിക്കുകയാണ്. അതിനാൽ പ്രതിയെ വരുത്താൻ പ്രൊഡക്ഷൻ വാറണ്ട് നടപടി ക്രമങ്ങളെടുക്കാൻ സി ബി ഐ യോട് കോടതി ഉത്തരവിട്ടു.

 

ബിഷുവിൻ്റെ അപേക്ഷയിൽ 3 പ്രാവശ്യം വിദേശയാത്രക്ക് കോടതിയിൽ കെട്ടിവച്ച പാസ്പോർട്ട് കോടതി കർശന ഉപാധികളോടെ വിട്ടു നൽകിയിരുന്നു. അന്താരാഷ്ട്ര ബിസിനസുകാരനായ തനിക്ക് കൊൽക്കത്തയിൽ നിന്നും ബംഗ്ളാദേശ് , ദുബായ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ബിസിനസ്സ് യാത്രകൾ ചെയ്യേണ്ടതിനാൽ പാസ്പോർട്ട് എന്നന്നേക്കുമായി വിട്ടുകിട്ടണമെന്ന രണ്ടാം പ്രതി ബിഷുവിൻ്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജാമ്യവ്യവസ്ഥയിൽ പൂർണ്ണ ഇളവ് നൽകിയാൽ പ്രതി രാജ്യം വിട്ടു പോകുമെന്നും വിചാരണക്ക് പ്രതിയെ ലഭിക്കില്ലെന്നും ഉള്ള സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാറിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

 

 

2019 മെയ് മാസം 7 നാണ് കൊൽക്കത്ത സ്വദേശിയായ ബിഷുവിന് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുതെന്നും ആഴ്ചയിലൊരിക്കൽ കൊച്ചിയിലെ സിബിഐ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കർശന വ്യവസ്ഥയോടെയാണ് പ്രതിക്ക് കോടതി ജാമ്യം നൽകിയത്. ജാമ്യ ഉപാധി പ്രകാരം എറണാകുളത്ത് ഒരു സ്റ്റാർ ഹോട്ടലിലാണ് പ്രതി താമസിച്ചിരുന്നത്. ഈ വ്യവസ്ഥ അടുത്തിടെ കോടതി ഇളവ് ചെയ്തിരുന്നു.

ഇതിനിടെ റംസാൻ ആഘോഷിക്കാൻ കൊൽക്കത്തയിൽ പോകുന്നതിന് ജാമ്യവസ്ഥയിൽ 10 ദിവസത്തെ ഇളവ് കോടതി നൽകിയിരുന്നു. ജൂൺ 7 നായിരുന്നു ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്.

 


ഇന്ത്യ- ബംഗ്ളാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് , സ്വർണ്ണം, മയക്കുമരുന്ന്, കറൻസി, കന്നുകാലികൾ എന്നിവയുടെ കള്ളക്കടത്തു കമാൻഡൻറ് ജിബുവിന്റെ ഒത്താശയോടെ ബിഷു നടത്തിയെന്നും ഇതിന്റെ പാരിതോഷികമായി മാസപ്പടിയായി നൽകിയ കൈക്കൂലിപ്പണമാണ് ജിബുവിൽ നിന്ന് പിടിച്ചെടുത്തതെന്നുമാണ് സി ബി ഐ കേസ്.
കള്ളക്കടത്തിന് കൂട്ടുനിന്ന വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ബറ്റാലിയൻ 83 ലെ കമാൻഡന്റ് പത്തനംതിട്ട സ്വദേശി ജിബു.ഡി.മാത്യുവാണ് കേസിലെ ഒന്നാം പ്രതി . ബിഷു ഷെയ്ക്ക് കേസിൽ രണ്ടാം പ്രതിയാണ്.

 


കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് ജിബുവിന് ബിഷു നൽകിയ കൈക്കൂലിയായ അരക്കോടി രൂപയുമായി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വരവെ ജിബുവിനെ പിന്തുടർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് ജിബുവിനെ സിബിഐ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. ഷാലിമാർ എക്സ്‌പ്രസിലെ ഏസി കോച്ചിൽ യാത്ര ചെയ്തു വരവേ 2019 ജനുവരി 30 ന് വൈകിട്ട് 5.50 നാണ് ജിബുവിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി പണവും മദ്യവും കൂടാതെ മദിരാാക്ഷികളെയും നൽകി സൽക്കരിച്ചതായും ബിഷു സിബിഐക്ക് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (40 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (1 hour ago)

കൃത്യമായ നിമിഷം  (1 hour ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (1 hour ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (2 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (9 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (10 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (10 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (10 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (10 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (11 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (12 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (12 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends