Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട്... ശിശുമരണനിരക്കും അംഗവൈകല്യവും കുറയ്ക്കുവാന്‍ സിഡിസിയില്‍ നൂതന സംരംഭം

24 FEBRUARY 2021 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

 

ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍, രക്തം അനാലിസിസ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സിഡിസിയില്‍ ശ്രദ്ധ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്.

 

 

ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവഷ്‌ക്കരിച്ചിട്ടുണ്ട്. നേരത്തെ തന്നെ അസുഖങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

ഗര്‍ഭാവസ്ഥയില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായാണ് ശ്രദ്ധ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയുടെ വിവിധ സങ്കീര്‍ണതകള്‍ പരിശോധിച്ച് ഉചിതമായ ചികിത്സ നല്‍കുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതുള്‍പ്പെടെയുള്ള രീതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സാ രംഗത്തുണ്ടായ നവീനമായ ഈ മാറ്റത്തിലൂടെ പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍രുള്‍പ്പെടെ ആവശ്യമായി വരുന്ന ഏവര്‍ക്കും ചികിത്സ എത്തിക്കുവാന്‍ ഇതിലൂടെ കഴിയുന്നതാണ്. എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ഈ ചികിത്സാസൗകര്യം പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും വികാസവും മുന്‍കൂട്ടിയും വളരെ കൃത്യതയോടെയും നിര്‍ണയിക്കുകയും അതിന് വ്യതിയാനമുണ്ടെന്ന് കണ്ടാല്‍ പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം. വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമോ ക്രോമസോമിലെ തകരാര്‍ മൂലമോ ഉണ്ടാകാവുന്ന മാരകവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനാകും. തുടര്‍ന്ന് മാതാപിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.

 

ഇതുമൂലം കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും പ്രസവസമയം മുന്‍കൂട്ടി നിര്‍ണയിക്കാനുമാകും. ഭാവിയിലുണ്ടാകുന്ന ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസബിലിറ്റിയുടെ പ്രധാന കാരണം തൂക്കം കുറഞ്ഞ കുട്ടികള്‍ ഉണ്ടാവുന്നതാണ്. മാസം തികയാതെയും തൂക്കം കുറഞ്ഞും കുട്ടികള്‍ ജനിക്കാനുള്ള സാധ്യത അറിയാനും ഒരു പരിധിവരെ തടയാനും ഇതിലൂടെ കഴിയും.

 

 

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും വികാസവും അംഗ വൈകല്യമുള്‍പ്പെടെയുള്ള രോഗങ്ങളും മുന്‍കൂട്ടിയും കൃത്യതയോടെയും നിര്‍ണയിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുക, ഈ ചികിത്സാ മേഖലയിലേക്ക് പി.ജി. ഡോക്ടര്‍മാരെയും കണ്‍സള്‍ട്ടന്റുമാരെയും പരിശീലിപ്പിക്കുക, ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ നൂതന മാറ്റങ്ങളുള്‍ക്കൊള്ളുന്ന ചികിത്സാപദ്ധതി മുഴുവന്‍ സമയവും ക്രമേണ മറ്റു സ്ഥലങ്ങളിലും ലഭ്യമാക്കുക എന്നിവയാണ് ഈ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

 

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിസി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് സ്വാഗതമാശംസിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, സിഡിസി സ്ഥാപക ഡയറക്ടര്‍ ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ഡിപിഎം ഡോ. പി.വി. അരുണ്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ആര്‍. നന്ദിനി, മുന്‍ മേധാവി ഡോ. നിര്‍മ്മല സുധാകരന്‍, ശ്രദ്ധ പ്രോജക്ട് ഫീറ്റല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജെ. പിയോ ജെയിംസ് എന്നിവര്‍ സന്നിഹിതരായി. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (28 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (2 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends