അതിലും രക്ഷയില്ല... രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ ഭരിച്ച ബിജെപി അവസാനം അതും കൈവരിക്കുന്നു; ഗുജറാത്തിലെ 2 സ്ഥാനാര്‍ഥികളും അസമില്‍ നിന്ന് ഒരാളും എതിരില്ലാതെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനടുത്തേക്ക്

രാഹുല്‍ ഗാന്ധിക്ക് അടുത്ത കാലത്തൊന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ല എന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും. രാഹുല്‍ ഗാന്ധി വയനാട് ചുരത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് കളിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തട്ടകങ്ങള്‍ ഒന്നൊന്നായി നഷ്ടമാകുകയാണ്.
ഗുജറാത്തില്‍ മാര്‍ച്ച് ഒന്നിനു നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 2 സ്ഥാനാര്‍ഥികളും അസമില്‍നിന്ന് ഒരാളും എതിരില്ലാതെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനടുത്തേക്ക്.
ദിനേഷ് ചന്ദ്ര ജമാല്‍ അനന്‍വാദിയ, റാം ഹര്‍ജി മൊകാരിയ എന്നിവരാണു ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍. ഒഴിവുള്ള ഒരു സീറ്റ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ചിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ ഒരാളെ വിജയിപ്പിക്കാനാകില്ല. എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ബോഡോ പീപ്പിള്‍സ് ഫ്രണ്ട് വിട്ട് ബിജെപിയിലെത്തിയ ബിശ്വജിത് ദൈമാരിയാണ് അസമില്‍നിന്ന് എതിരില്ലാതെ എത്തുന്നത്.
ഈ 3 സീറ്റുകള്‍ കൂടി കിട്ടുന്നതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 95 ആകും. ഗുലാംനബി ആസാദ് കൂടി പോയതോടെ കോണ്‍ഗ്രസ് 36ലേക്കു ചുരുങ്ങും. അണ്ണാ ഡിഎംകെ 9, ജെഡിയു 5, മറ്റു ചെറിയ ഘടകകക്ഷികള്‍ക്കെല്ലാം കൂടി 7 എന്നിങ്ങനെയാണു രാജ്യസഭയിലെ എന്‍ഡിഎ കക്ഷിനില. ആകെ 116 സീറ്റുകളാവും എന്‍ഡിഎയ്ക്കുണ്ടാവുക. കശ്മീരില്‍നിന്നുള്ള 4 അംഗങ്ങള്‍ പോയതോടെ നിലവില്‍ 238 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് എന്‍ഡിഎക്കു 4 സീറ്റുകള്‍ കൂടി മതിയാകും. ബിജു ജനതാദള്‍, വൈഎസ്ആര്‍സി, ടിആര്‍എസ് എന്നീ കക്ഷികളുടെ 22 അംഗങ്ങള്‍ മിക്കവിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിനു പിന്തുണ കൊടുക്കുന്നതാണു പതിവ്. ഇതോടെ 138 പേരുടെ പിന്തുണ സര്‍ക്കാരിനു ലഭിക്കും.
ഗുജറാത്തില്‍ 2 സീറ്റുകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താതെ രണ്ടായി നടത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചതാണ് കോണ്‍ഗ്രസിനു കിട്ടാവുന്ന ഒരു സീറ്റു നഷ്ടപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഒരുമിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയടക്കമുള്ള കക്ഷികളുടെയും വോട്ടുകള്‍ കൊണ്ട് കോണ്‍ഗ്രസിന് ഒരു സീറ്റു കിട്ടുമായിരുന്നു. പ്രിഫറന്‍സ് വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജയിക്കാന്‍ 92 വോട്ടുകള്‍ വേണ്ടിയിരുന്നു. ഒരുമിച്ചാണു തിരഞ്ഞെടുപ്പെങ്കില്‍ രണ്ടാമത്തെ സീറ്റിലേക്ക് 65 വോട്ടുകള്‍ മതിയാകുമായിരുന്നു. ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഗുജറാത്ത് പിസിസി അറിയിച്ചിട്ടുണ്ട്.
അതേസമയം ഗുജറാത്തിലെ 6 കോര്‍പറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍വിജയമുണ്ടായി. 576ല്‍ 449 സീറ്റിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിനു 44 സീറ്റുകള്‍ മാത്രം. ആദ്യമായി മത്സരിച്ച ആംആദ്മി പാര്‍ട്ടി സൂറത്തില്‍ 19 സീറ്റു നേടി. ഇവിടെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. ജാംനഗറില്‍ 3 സീറ്റ് ബിഎസ്പി നേടി.
കേരളത്തിലും വലിയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. കേരളത്തിലെ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കു എന്‍ഡിഎ നേതൃയോഗം തുടക്കമിട്ടു. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇടയ്ക്ക് എന്‍ഡിഎയിയില്‍നിന്നു വിട്ടുപോകുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് യോഗത്തില്‍ പങ്കെടുത്തതു ബിജെപിക്ക് ആശ്വാസമായി.
" allo encrypted-media" allowfullscreen>
https://www.facebook.com/Malayalivartha