Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എല്ലാം ശരിയാക്കാന്‍... സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് പ്രമുഖ സമുദായ നേതാക്കളെ കാണാനും അവരുടെ അഭിപ്രായങ്ങള്‍ കേട്ട് അനുകൂലമായി സ്ഥാനാര്‍ത്ഥികളെ തീരുമാനമെടുക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം

24 FEBRUARY 2021 10:34 AM IST
മലയാളി വാര്‍ത്ത

ശംഖുമുഖത്ത് നടന്ന മുന്നണി യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി സുപ്രധാനമായ നിര്‍ദ്ദേശം നല്‍കിയത്. ക്രൈസ്തവ, മുസ്ലീം, ഹിന്ദു മേഖലകളില്‍ പരിപൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും മുമ്പ് ജയ സാധ്യത കണക്കിലെടുക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.

ചങ്ങനാശ്ശേരി മെത്രാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പെരുന്തോട്ടം മുന്നോട്ടുവച്ച ആശയങ്ങള്‍ എ ഐ സി സി പ്രതിനിധി കെ.സി. വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു.'

 


നിയമസഭയില്‍ അധികാരം പിടിക്കണമെന്ന ആവശ്യത്തില്‍ കുറഞ്ഞ് മറ്റൊന്നുമില്ലെന്നാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പതിവിന് വിപരീതമായി ഐശ്വര്യ കേരള യാത്രയുടെ സമാപനത്തില്‍ സി പി എമ്മിനെ കടന്നാക്രമിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതും ഇതു കൊണ്ടു തന്നെയാണ്. ഇടതിന് തുടര്‍ഭരണം ലഭിക്കുമെന്ന ചാനല്‍ സര്‍വേ ഫലത്തിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ടു കൊണ്ടാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്.

ബി ജെ പിയും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ച് രാഹുല്‍ തുറന്നു പറഞ്ഞതിന് പിന്നിലും വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. ബിജെപിയെ ആക്രമിച്ചാല്‍ അവര്‍ വെറുതെ വിടില്ലെന്നും ബിജെ പിമുമായി സൗഹൃദമുള്ളത് കൊണ്ടാണ് പിണറായിയെ വെറുതെ വിട്ടതെന്നും രാഹുല്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ പിണറായിക്കെതിരെ രാഹുല്‍ സംസാരിക്കുന്നത് അപൂര്‍വമാണ്. ബി ജെ പിയുമായുള്ള സി പി എമ്മിന്റെ ബന്ധം തുറന്നു കാണിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 


ന്യൂനപക്ഷ മേഖലയില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ വിഭാഗങ്ങളുമായി ആലോചിക്കണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപത ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വീകാര്യമായവരാകണം. സമുദായവുമായി ബന്ധമില്ലാത്തയാളുകളെ സമുദായത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളാക്കി നിയമസഭയില്‍ എത്തിക്കരുതെന്നും അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടക്കുമ്പോഴാണ് നിര്‍ദ്ദേശവുമായി ചങ്ങനാശ്ശേരി രൂപത മുന്നോട്ടു വരുന്നത്. മുമ്പും സഭാ നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രത്യക്ഷമായി ഇടപെട്ടിട്ടില്ല. ചില ബിഷപ്പുമാര്‍ ഉന്നതരായ നേതാക്കളുമായി രഹസ്യചര്‍ച്ചകള്‍ നടത്താറുണ്ട്. അതേസമയം ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാരിന് അനുകൂലമായി രംഗത്തെത്തിയ സമുദായ നേതാവാണ് ബിഷപ്പ് പെരുന്തോട്ടം.



ചങ്ങനാശ്ശേരി ബിഷപ്പും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. 2020 ലെ മന്നം സമാധി ആലോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മാര്‍ ജോര്‍ജ് പെരുന്തോട്ടമാണ്. വിമോചന സമരകാലം മുതലുള്ള ബന്ധമാണ് എന്‍ എസ് എസും ചങ്ങനാശേരി അതിരൂപതയും തമ്മിലുള്ളത്. ജോര്‍ജ് പെരുന്തോട്ടം യുഡിഎഫിന് അനുകൂലമായി രംഗത്തെത്തിയെങ്കില്‍ എന്‍ എസ് എസിന്റെ നിലപാടും വ്യത്യസ്തമാകാന്‍ സാധ്യതയില്ല.

1951 ല്‍ ജവഹാര്‍ലാല്‍ നെഹ്‌റു പിസിസി അദ്ധ്യക്ഷന്മാര്‍ക്ക് സമാന നിര്‍ദ്ദേശം നല്‍കിയതും മാര്‍ പെരുന്തോട്ടം ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ന്യൂന പക്ഷങ്ങളുടെ വിശ്വാസം നേടിയവര്‍ മാത്രമായിരിക്കണം ആ മേഖലയിലെ സ്ഥാനാര്‍ത്ഥികളെന്നും ബിഷപ്പ് കുട്ടിച്ചേര്‍ത്തു. ലേഖനത്തില്‍ ഇടതുപക്ഷത്തെ കുറിച്ച് പരാമര്‍ശം പോലുമില്ല.



ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ നിന്നും െ്രെകസ്തവര്‍ പുറംതള്ളപ്പെടുന്നുവെന്നും ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമാകുന്നുവെന്നുമുള്ള പരാതി തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പേ പരസ്യമായി ലേഖനത്തിലൂടെ ഉന്നയിച്ചതും മാര്‍ ജോസഫ് പെരുന്തോട്ടമായിരുന്നു. ഇത് കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതു പക്ഷത്തിന് അനുകൂലമായി ഭവിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് അവര്‍ക്ക് വിനയായി തീര്‍ന്നത്. ഇത്തരം കാര്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളമെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends