പിണറായി സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരസ്യചിത്രീകരണത്തിനെത്തിയ സംഘത്തിനു നേരെ ആക്രമണം
പിണറായി സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരസ്യചിത്രീകരണത്തിനെത്തിയ സംഘത്തിനു നേരെ ആക്രമണം അഴിച്ച് വിട്ടു . പൂവാര്‍ കരുംകുളത്തെ പള്ളം മത്സ്യമാര്‍ക്കറ്റിലായിരുന്നു സര്‍ക്കാരിന്റെ പരസ്യചിത്രീകരണത്തിന് ഒരു സംഘം എത്തിയത്. ഇവർക്കെതിരെ ആക്രമണം നടന്നക്കുകയായിരുന്നു . സംഘത്തിന്റെ ക്യാമറകള്‍ പിടിച്ചുവാങ്ങി, അവരുടെ ശേഷം വസ്ത്രങ്ങള്‍ വലിച്ച് കീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ 'നാം മുന്നോട്ട് ' എന്ന പരസ്യത്തിനായിരുന്നു എത്തിയത്.
ചിത്രീകരണം ചോദ്യം ചെയ്തശേഷം സംഘത്തെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു . അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ത പൂട്ടാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴും അവിടെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പഴകിയ മത്സ്യം എത്തുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിറക്കിയത്. ഉത്തരവിനെ അവഗണിച്ച് ചന്തയുടെ പ്രവര്‍ത്തനം തുടരുന്ന സംഘമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ലാബിമാകുന്ന വിവരം. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha