സ്വപ്ന തിരികെ വരും... തെരഞ്ഞെടുപ്പ് അടുക്കവേ സ്വപ്നയും ഡോളറും പൊങ്ങി വരാന്‍ സാധ്യത; ഡോളര്‍കടത്തു കേസില്‍ സ്പീക്കറെ വിളിച്ചുവരുത്താന്‍ കസ്റ്റംസ് നീക്കം; പിഴവ് വരാതിരിക്കാന്‍ മൂന്നുതലത്തിലുളള നിയമോപദേശം തേടിയ ശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സജീവ നീക്കവുമായി കസ്റ്റംസ്. ഡോളര്‍കടത്തു കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തയാറെടുക്കുന്നു.
വിളിച്ചുവരുത്തിയ ശേഷം ചോദ്യാവലി നല്‍കി മറുപടി ആവശ്യപ്പെടാനാണു നീക്കം. പൊന്നാനിയില്‍ മത്സരിക്കാനിരിക്കുന്ന ശ്രീരാമ കൃഷ്ണനെ സംബന്ധിച്ച് നിര്‍ണായകമാണ് കസ്റ്റംസ് നീക്കം.
സ്പീക്കറുടെ മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹിയിലെ കസ്റ്റംസ് ഡയറക്ടറേറ്റിന്റെ അനുമതി തേടിയിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിക്കാനുള്ള നോട്ടീസ് തയാറായിവരുന്നു. പിഴവ് വരാതിരിക്കാന്‍ മൂന്നുതലത്തിലുളള നിയമോപദേശം തേടിയശേഷമാണു നോട്ടീസ് തയ്യാറാക്കുന്നത്.
നേരത്തേ സ്പീക്കറുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പനു നോട്ടീസ് നല്‍കിയതിനെച്ചൊല്ലി നിയമസഭാ സെക്രട്ടേറിയറ്റുമായി അഭിപ്രായവ്യത്യാസമുണ്ടായ പശ്ചാത്തലത്തിലാണു വിശദമായ നിയമോപദേശം തേടിയത്.
കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതില്‍ നിയമതടസങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. അന്വേഷണം ഒരുതരത്തിലും തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സ്പീക്കറെ വിളിപ്പിക്കുന്നതെന്നാണു വിവരം. ഡോളര്‍ കടത്തിയ സംഭവത്തില്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസെടുത്തിട്ടുണ്ട്. സ്വപ്‌ന, സരിത്ത്, എം. ശിവശങ്കര്‍, കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ്, സന്തോഷ് ഈപ്പന്‍ എന്നിവരെ കസ്റ്റംസ് നേരത്തേ പ്രതിചേര്‍ത്തിരുന്നു.
കെ. അയ്യപ്പനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ചോദ്യംചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നു നിയമസഭാ സെക്രട്ടറി കസ്റ്റംസിനു കത്തയച്ചത് അപൂര്‍വ നടപടിയായി.
കസ്റ്റംസ് കടുപ്പിക്കുന്നതോടെ ശ്രീരാമകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്ത്വത്തിലാണ്. മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അതിന് തയ്യാര്‍ ആണെന്നാണ് ശ്രീരാമകൃഷ്ണന്‍ പറയുന്നത്. മത്സരിക്കേണ്ടി വന്നാല്‍ നല്ല ആത്മവിശ്വാസം ഉണ്ട്. ഒരു തരത്തിലും ആശങ്ക ഇല്ല. എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ് ഉള്ളത്.
മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അല്ലെ പറയാന്‍ പറ്റൂ.. മല്‍സരിക്കേണ്ടി വന്നാല്‍ നല്ല ആത്മവിശ്വാസം ഉണ്ട്... കഴിഞ്ഞ എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ്.. ജനങ്ങളോട് ഇഴുകി ചേര്‍ന്ന് ആണ് പ്രവര്‍ത്തിച്ചിട്ടുളത്... അതിലൊരു ആശങ്കയും ഇല്ല, ആത്മ വിശ്വാസം ഉണ്ട്.... എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
മത്സരിക്കുന്ന കാര്യം പാര്‍ട്ടി ആണ് നിശ്ചയിക്കേണ്ടത്. എവിടെ ജനിച്ചു എന്നുള്ളതല്ല, എവിടെ ജീവിക്കുന്നു എന്നതാണ് നാട് നിശ്ചയിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ ആണ് ഞാന്‍ ജനിച്ചത്, പക്ഷേ ഇപ്പോള്‍ പൊന്നാനിയില്‍ ആണ്. പൊന്നാനി എനിക്ക് ഇപ്പൊള്‍ പെരിന്തല്‍മണ്ണയേക്കാള്‍ പ്രിയങ്കരമായ മണ്ണ് ആണ്.
അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും എന്നുള്ള പ്രചരണത്തില്‍ വാസ്തവം ഇല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അവര്‍ക്ക് വല്ലതും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ആവട്ടെ എന്നതും നേരത്തെ പറഞ്ഞത് ആണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഒരു കട ഉദ്ഘാടനം ചെയ്യാന്‍ പോയ ഒരാളെ ചുറ്റിപ്പറ്റി ശൂന്യതയില്‍ നിന്നും കഥകള്‍ സൃഷ്ടിച്ച് വിവാദമാക്കുകയാണ് എന്നും പക്ഷേ കുറ്റം ചെയ്തു എന്ന തോന്നല്‍ ഉളവാക്കുന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു എന്നതാണ് നിര്‍ഭാഗ്യകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ ഗൂഢാലോചന എന്താണ് എന്ന് ഞാന്‍ ഇപ്പോള്‍ ആണ് മനസ്സിലാക്കിയത് . വാസ്തവവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. മാധ്യമങ്ങള്‍ പുനര്‍ വിചിന്തനം ചെയ്യണം എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അതിന് പിന്നാലെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം.
"
https://www.facebook.com/Malayalivartha