സുരേന്ദ്രാ ക്ഷമിക്കുക... മറ്റ് ചെറു പാര്‍ട്ടികളെപ്പോലും മുന്നണിയില്‍ ചേര്‍ക്കാന്‍ മത്സരിക്കുന്ന ഇരു മുന്നണികള്‍ക്കും പിസി ജോര്‍ജിനെ വേണ്ട; പഴയതുപോലെ സുരേന്ദ്രന്റെ കാല് പിടിച്ച് എന്‍ഡിഎയിലേക്ക്; രണ്ട് ദിവസം കാത്തിരിക്കും അതുകഴിഞ്ഞ് തീരുമാനം

എന്‍ഡിഎ മുന്നണിയില്‍ നിന്നിട്ടും ഒരു സുഖം കിട്ടാതെ വന്നപ്പോള്‍ ഇരു മുന്നണിയുടേയും വാതിക്കല്‍ മുട്ടിയിട്ടും അവര്‍ തുറന്നില്ല. ആര്‍ക്കും പിസി ജോര്‍ജിനെ വേണ്ട. മന്ത്രികനായ മാന്‍ഡ്രോക്കിനെ പോലെ ആരും പിസിയെ ഏറ്റെടുക്കുന്നില്ല. വീണ്ടും എന്‍ഡിഎയിലേക്കെന്നാണ് സൂചന.
അതിനിടെ ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പുകോര്‍ക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി.സി. തോമസ് എത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
ശക്തമായ ത്രികോണ മത്സരത്തിലേക്കു പാലാ നീങ്ങാനാണ് സാധ്യത. ഏറെ നാളായി എന്‍ഡിഎ മുന്നണിയില്‍ നിന്ന് അകന്നുനിന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുത്തു. ഇന്നലെ എന്‍ഡിഎ സംസ്ഥാന യോഗത്തിലും പങ്കെടുത്തു.
മത്സരിക്കുന്ന കാര്യം തീരുമാനിച്ചില്ല. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പാലായില്‍ നല്ല വിജയ സാധ്യതയുണ്ട്. എന്നാല്‍ തീരുമാനം എടുത്തിട്ടില്ല എന്നുമാണ് പി.സി. തോമസ് പറഞ്ഞത്.
പി. സി. തോമസിനു പുറമേ പി.സി. ജോര്‍ജും വീണ്ടും എന്‍ഡിഎയില്‍ എത്തുമോയെന്നാണ് അറിയാനുള്ളത്. പി.സി. തോമസ് എത്തിയതോടെ ജില്ലയില്‍ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മുന്‍ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോര്‍ജിന് നല്‍കാനും എന്‍ഡിഎയില്‍ നീക്കമുണ്ട്. പാര്‍ട്ടിയുടെ മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു.
പ്രാദേശിക നേതാക്കളുമായി ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കൈമാറി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഉടന്‍ ബിജെപി സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങും.
എന്‍ഡിഎയില്‍ നിന്നു ക്ഷണിച്ചിരുന്നു എന്ന് പിസി ജോര്‍ജ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി ഘടക കക്ഷിയായാല്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ എന്‍ഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകള്‍ ഞങ്ങള്‍ ചോദിക്കും. യുഡിഎഫുമായും ചര്‍ച്ചയുണ്ട്. 24 വരെ പ്രതികരിക്കുന്നില്ല. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാല്‍ മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
2016 ല്‍ അഞ്ചു സീറ്റില്‍ ബിജെപിയും (പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി), 3 സീറ്റില്‍ ബിഡിജെഎസും (വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍) ഒരു സീറ്റീല്‍ കേരള കോണ്‍ഗ്രസും (കടുത്തുരുത്തി) മത്സരിച്ചു. ഇത്തവണ ബിഡിജെഎസില്‍ നിന്ന് ഒന്നോ രണ്ടോ സീറ്റുകള്‍ ഏറ്റെടുക്കാന്‍ ബിജെപിയില്‍ ആലോചനയുണ്ട്.
അതേ സമയം കടുത്തുരുത്തിക്ക് പകരം പാലായോ പൂഞ്ഞാറോ പി.സി. തോമസിന് നല്‍കിയേക്കും. കാഞ്ഞിരപ്പള്ളി പാര്‍ട്ടിയുടെ എ ഗ്രേഡ് മണ്ഡലമാണ്. ബിജെപിക്ക് നല്ല വോട്ടുള്ള വൈക്കം ബിഡിജെഎസില്‍ നിന്ന് തിരിച്ചെടുക്കാനും ആലോചനയുണ്ട്. കടുത്തുരുത്തി ബിജെപി എടുത്താല്‍ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ മത്സരിക്കും.
കാഞ്ഞിരപ്പള്ളി ഡോ. ജെ. പ്രമീളാ ദേവി, നോബിള്‍ മാത്യു, ജി. രാമന്‍ നായര്‍, വി.എന്‍. മനോജ്, പാലാ പി.സി. തോമസ് ഇല്ലെങ്കില്‍ എസ്. ജയസൂര്യന്‍,എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജി. രഞ്ജിത്ത്, കോട്ടയം ജോര്‍ജ് കുര്യന്‍, ടി.എന്‍. ഹരികുമാര്‍, അഖില്‍ രവീന്ദ്രന്‍, ചങ്ങനാശേരി ജി. രാമന്‍ നായര്‍, ബി. രാധാകൃഷ്ണ മേനോന്‍, എ. മനോജ്, പുതുപ്പള്ളി ജോര്‍ജ് കുര്യന്‍, എന്‍. ഹരി. എന്നിവരാണ് പട്ടികയിലുള്ളത്.
"
https://www.facebook.com/Malayalivartha