ദുരിദത്തിലാഴ്ത്തിയ യാത്രയുമായി മക്കിമലക്കാർ; പ്രളയത്തിൽ റോഡ് തകർന്നിട്ട് രണ്ടു വർഷം, പുഴയിലൂടെ വഴി നടക്കേണ്ട ഗതികേടിൽ ആദിവാസി കുടുംബങ്ങള്‍

കേരളത്തിൽ വികസനം പൂർണമായെന്നും, ഇപ്പോഴും ധാരാളം വികസനമാണെന്ന് സർക്കാർ അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ് . എന്നാൽ ഇപ്പോഴും ദുഷ്‌കരമായി യാത്ര ചെയ്യുന്നവർ വിരവധി പേരാണ്. 2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയ റോഡ് ഇതുവരെ നേരെയാക്കാത്ത കഥയാണ് കൽപ്പറ്റയിലെ മക്കിമലക്കാര്‍ക്ക് പറയാനുള്ളത്.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. പുഴയോട് ചേര്‍ന്ന് നാട്ടുകാര്‍ തന്നെ നിര്‍മ്മിച്ച മണ്‍പാത പ്രളയത്തില്‍ മലവെള്ളത്തോടൊപ്പം ഒലിച്ചു പോകുകയായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന റോഡ് തകര്‍ന്നതോടെ പുഴയിലൂടെ വഴി നടക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള ജനങ്ങൾക്ക്.
ഏഴ് ആദിവാസി കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. റോഡ് ഇല്ലാതായതിനെ തുടർന്ന് രണ്ട് വര്‍ഷത്തിൽ കൂടുതലായി ആശുപത്രിയിലേക്ക് പോകാന്‍ പോലും മക്കിമലയിലേക്ക് വാഹനങ്ങള്‍ എത്താത്ത സ്ഥിതിയാണിപ്പോൾ. മലവെള്ളപ്പാച്ചിലിനൊപ്പം വലിയ കല്ലുകള്‍ വന്ന് അടിഞ്ഞുകൂടിയതിനാല്‍ കാല്‍നടയാത്രയും പ്രയാസമേറിയതാണ്. ഈ വഴിയിലൂടെ ട്രാക്ടര്‍ പോലും പോകില്ലെന്ന് മക്കിമലയിലെ കുടുംബങ്ങള്‍ വ്യക്തമാക്കുന്നു.
പുഴയരികില്‍ താമസിക്കുന്ന മക്കിമല കോളനിനിവാസികളായ ദാരപ്പന്‍, മാധവി, ചന്തു എന്നിവരുടെ വീടുകളിലെത്താനാണ് ഏറ്റവുമധികം പ്രയാസം നേരിട്ട്കൊണ്ടിരിക്കുന്നത്. പ്രധാന വഴിയടഞ്ഞതോടെ കുറച്ച് കുടുംബങ്ങള്‍ മറ്റൊരു ഭാഗത്ത് താല്‍ക്കാലികമായി ചെറിയ വഴി നിര്‍മിച്ചിരുന്നു.
എന്നാൽ ഈ മൂന്നു കുടുംബങ്ങള്‍ക്കും ആ വഴിയും ഉപയോഗിക്കാന്‍ കഴിയില്ല. ഇനി റോഡ് നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ തന്നെ വെള്ളമൊഴുകി പോകുന്നതിന് ആവശ്യമായ കലുങ്കുകള്‍ കൂടി നിര്‍മിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. നിലവില്‍ ഒരു കലുങ്ക് മാത്രമാണ് ഈ ഭാഗത്തുള്ളത്. നേരായ റോഡില്ലാത്തത് കാരണം വീടിന്റെ ചെറിയ അറ്റകുറ്റപണി നടത്താന്‍ പോലും ആവുന്നില്ലെന്ന് പ്രദേശവാസിയായ എം രാമചന്ദ്രന്‍, എംഡി സുനില്‍ എന്നിവര്‍ സൂചിപ്പിച്ചു. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാനാകാത്തതാണ് മറ്റൊരു പ്രശ്നം.
എന്നാൽ മക്കിമലയിലെ ആദിവാസി മേഖലയിലേക്കുള്ള തകര്‍ന്ന റോഡ് നന്നാക്കുന്നതിനായി ഇത്തവണത്തെ ബജറ്റില്‍ അഞ്ച് ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും മുമ്പ് അനുവദിച്ച നാല് ലക്ഷവും ചേര്‍ത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റോഡ് പുരനരുദ്ധരിക്കുമെന്നും വാര്‍ഡ് അംഗം ജോസ് പാറക്കല്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























