Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...


രാഹുലിന് തിരിച്ചടി... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി... മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.... അറസ്റ്റിന് തടസ്സമില്ല.,.... കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...

ശബരിമലയുടെ കാര്യത്തിൽ സ‌ർക്കാ‌‌‌‍‌‌ർ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി...കട്ടകലിപ്പിൽ

28 FEBRUARY 2021 12:02 PM IST
മലയാളി വാര്‍ത്ത

ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി. ക്യൂബയെ കുറിച്ച് ഒന്നും മിണ്ടരുതെന്ന് സിനിമാ നടൻ ശ്രീനിവാസൻ പറഞ്ഞത് പോലെയാണ് സംഭവം!

ശബരിമല വിഷയത്തിൽ അതീവ ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ പറഞ്ഞതാണ് സിപി എമ്മിനെ പ്രകോപിപ്പിച്ചത്. ശബരിമല വിഷയത്തിൽ സ‌ർക്കാ‌‌‌‍‌‌ർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം അവകാശപ്പെട്ടു. എങ്ങനെയെങ്കിലും ഭരണത്തിൽ വരണമെങ്കിൽ കാനത്തിന്റെ മാർഗ്ഗമല്ല ഉചിതമെന്ന് പിണറായി ഉപദേശ രൂപേണ കാനത്തെ അറിയിച്ചു. എന്നാൽ കാനത്തോട് കടുപ്പിച്ചൊന്നും പിണറായി പറയില്ല. എങ്കിൽ സഖാക്കൾ അടിച്ചുപിരിയും. അതാണ് പതിവ്.
ശബരിമലയെ കുറിച്ച് തനിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നാണ് കാനത്തിന്റെ അഭിപ്രായം. എന്നാൽ എല്ലാ അഭിപ്രായങ്ങളും തുറന്നു പറയാനുള്ളതല്ലെന്നാണ് പിണറായിയുടെ അഭിപ്രായം.

അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. ഇടതുമുന്നണി യോഗം ഇത് സംബന്ധിച്ച് എല്ലാ ഘടകകക്ഷികൾക്കും നിർദ്ദേശം നൽകിയാൽ അതിന് വിപരീതമായി കാനം പ്രവർത്തിക്കില്ല. വിവാദ വിഷയങ്ങളിൽ പ്രതികരിക്കുന്നത് സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾ തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും പിണറായി കാനത്തെ അറിയിച്ചുവെന്നാണ് വിവരം. മാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നു. കാത്തിരുന്നു വിവാദം സൃഷ്ടിക്കാനാണ് നീക്കം. അതു കൊണ്ടു തന്നെ വളരെ ശ്രദ്ധിക്കണമെന്നാണ് പിണറായി നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം പത്തനംതിട്ടയിൽ പറഞ്ഞു.
കാനത്തിന്റെ കൈയിലിരുപ്പ് കൊണ്ട് ഭരണം നഷ്ടപ്പെടരുതെന്ന അന്ത്യ ശാസനമാണ് സി പി എം നൽകിയിരിക്കുന്നത്

എൻ എസ് എസ് ഇടതു മുന്നണിക്ക് പുറംതിരിഞ്ഞ് നിൽക്കുന്നതും ശബരിമല വിഷയത്തിന്റെ പേരിലാണ്.ശബരി മലയിൽ നിയമനിർമ്മാണം നടത്തുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന കേന്ദ്രസർക്കാരും സമാനമായ നീക്കം നടത്താനുള്ള സാധ്യത ഇടതുമുന്നണി മുന്നിൽ കാണുന്നു.

ശബരിമലയിൽ കേസ് പിൻവലിച്ചതിന്റെ ഫലം തങ്ങൾക്ക് കിട്ടാത്തതിൽ ഇടതു മുന്നണിക്ക് അതിയായ ഖേദമുണ്ട്. എൻ എസ് എസ് ഉൾപ്പെടെ സ്വാഗതം ചെയ്തെങ്കിലും തൊട്ടു പിന്നാലെ മന്നം ലേഖനത്തെ അവർ തള്ളി പറഞ്ഞു. ശബരിമല വിഷയം ഗുണം ചെയ്തെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. എസ് എൻ ഡി പി ക്ക് മാത്രമാണ് ഗുണം ചെയ്തത്. അതേസമയം ശബരിമല വിഷയത്തിൽ തർക്കത്തിനൊന്നും സി പി എം നിൽക്കില്ല. തർക്കമല്ല തർക്ക പരിഹാരമാണ് മാർഗ്ഗമെന്ന് സി പി എം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കാനത്തിന്റെ നീക്കങ്ങളോട് സിപിഐയിൽ തന്നെ രണ്ടുപക്ഷമുണ്ട്. തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിശ്വാസസംബന്ധമായ വിഷയങ്ങളിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിക്കുന്ന ഒരു കൂട്ടം സി പി ഐ നേതാക്കളുണ്ട്. ഇതിൽ സി. ദിവാകരൻ കാനത്തിനെതിരെ സംസാരിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്നും ദിവാകരൻ പറഞ്ഞു. അതിന് മറുപടിയായിട്ടാണ് നിലപാടിൽ മാറ്റം ഇല്ലെന്ന് കാനം പ്രഖ്യാപിച്ചത്.

ഏതായാലും തുടക്കത്തിൽ തന്നെ വിവാദം ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതിനു വേണ്ടത് കാനത്തിന്റെ വായടപ്പിക്കലാണ്. അത് എളുപ്പമുള്ള കാര്യമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (3 minutes ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (6 minutes ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (18 minutes ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (30 minutes ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (37 minutes ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (40 minutes ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (49 minutes ago)

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്  (1 hour ago)

മാലിന്യകൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍  (1 hour ago)

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...  (2 hours ago)

സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം....  (2 hours ago)

കോടതിയിൽ തിരിച്ചടി.. മുൻകൂർ ജാമ്യാപേക്ഷ തള്ളി, കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി  (2 hours ago)

നാട്ടിലേക്ക് അവധിക്കു പോയത് അവസാന യാത്രയായി...  (3 hours ago)

ക​ണ്ണൂ​ർ സ്വദേശി കു​ഴ​ഞ്ഞു​വീ​ണ്  (3 hours ago)

KPCCയിൽ കൂട്ട ചർച്ച... രാഹുലിനെ പുറത്താകും സതീശൻ കട്ടകലിപ്പിൽ രണ്ടിലൊന്ന് ഇന്ന് അറിയണം..!  (3 hours ago)

Malayali Vartha Recommends