Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്... ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

05 MARCH 2021 03:53 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ 15 പേജ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത് .അതിലെ നിർണായകമായ വിവരങ്ങൾ ഇതുവരെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലും ഡോളർ കടത്തു കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ മൊഴിയെയും ആസ്‍പദമാക്കിയാണ്.ഡോളർ കടത്ത് കേസിൽ നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ് ഈ സത്യവാങ്മൂലം.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ വലിയ തോതിൽ ആക്ഷേപമുന്നയിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ രംഗത്ത് വന്നിരുന്നത് .മാത്രമല്ല സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണമാണ് ഉയർത്തിയത് .അവർ രാഷ്ട്രീയം കളിക്കുകയാണ് എന്നും ഇത് സംസ്ഥാനത്ത് വിലപോകില്ലെന്നും പറയുന്ന സാഹചര്യം ഉണ്ടായി .

കസ്റ്റംസ് അന്വേഷണം സ്പീക്കർക്ക് നേരെ വന്നപ്പോഴും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കപ്പെടുമെന്ന് കേരളസമൂഹം കരുതിയിരുന്നതേയില്ല .എന്നാൽ മുഖ്യമന്ത്രിക്ക് യു എ ഇ മുൻ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അതോടൊപ്പം തന്നെ സാമ്പത്തിക ലാഭം നേടിയെന്നുമുള്ള സ്വപ്നയുടെ രഹസ്യ മൊഴിയെ ആസ്‍പദമാക്കിയുള്ള സത്യവാങ്മൂലം പുറത്തുവന്നതോട് കൂടി അക്ഷരാർത്ഥത്തിൽ കസ്റ്റംസിന്റെ നീക്കങ്ങൾ പിണറായി സർക്കാരിനിട്ടുള്ള കടുംവെട്ടായി മാറിയിരിക്കുകയാണ് .

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത് .. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇതോടെ കസ്റ്റംസിനെതിരെയുള്ള ഇടതുനേതാക്കളുടെ ആരോപണം പോലും അസ്ഥാനത്തായിരിക്കുകയാണ് .മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും സ്വപ്നയെ പോലുള്ളവരെ ഉന്നത പദവിയിൽ എത്തിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്നത് കൗതുകം ഉണർത്തിയ വാർത്ത തന്നെയായിരുന്നു


സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

ഇവരാരൊക്കെ എന്നത് മാത്രമാണ് അതീവരഹസ്യമായി തുടരുന്നത് .കോണ്‍സുലര്‍ ജനറലിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത് എന്നാണ് സത്യവാങ്‌മൂലത്തിൽ പറയുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (8 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (33 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (39 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (56 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends