Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും നിയമവിരുദ്ധം....നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം

06 MARCH 2021 08:07 AM IST
മലയാളി വാര്‍ത്ത

കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും നിയമവിരുദ്ധം. ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ല.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.



പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെവെക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.



അതേസമയം കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന ബുള്‍ ബാറുകള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

അടുത്തിടെ നിരോധിച്ചിട്ടും ബുള്‍ ബാറുകള്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന സ്ഥിതിയാണ്. ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകട വളരെയേറെയാണ്. കാര്‍ബണ്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്.

 



കാറുകളുടെ എന്‍ജിന്‍ റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ഇത് കൂടാതെ ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഇടയുണ്ട്.

 



ഇതിന് പുറമെ, കാല്‍നട യാത്രക്കാരെയോ, ടൂ വീലര്‍ യാത്രക്കാരെയോ ബുള്‍ ബാര്‍ ഘടിപ്പിച്ച വാഹനം ഇടിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന പരിക്കും മാരകമായിരിക്കും. ബുള്‍ ബാര്‍ ഇല്ലാതെയുള്ള ഇടിയുടെ ആഘാതത്തിന്റെ ഇരട്ടിയായിരിക്കും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends