പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച ധീരജ് കുമാറിനെ സിപിഎം പുറത്താക്കി; പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുംവിധം പ്രവര്‍ത്തിച്ചുവെന്ന് വിശദീകരണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച ധീരജ് കുമാറിനെ സിപിഎം പുറത്താക്കി. പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുംവിധം പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നടപടി. കണ്ണൂര്‍ പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമാണ് ധീരജ് കുമാര്‍.
ജയരാജന് സീറ്റ് നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ധീരജ് രാജി വച്ചിരുന്നു. സീറ്റ് നി ഷേധിച്ചത് നീതികേടാണെന്ന് ധീരജ് പ്രതികരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























