കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 249, പത്തനംതിട്ട 111, ആലപ്പുഴ 283, കോട്ടയം 370, ഇടുക്കി 203, എറണാകുളം 333, തൃശൂര് 232, പാലക്കാട് 150, മലപ്പുറം 342, കോഴിക്കോട് 412, വയനാട് 87, കണ്ണൂര് 282, കാസര്‌ഗോഡ് 95 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,27,826 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,062 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,70,954 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 6108 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 2791 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര് 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര് 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‌ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 99 പേര്ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില് 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് സാമ്ബിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്‌പ്പെടെ ഇതുവരെ ആകെ 1,18,40,927 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
https://www.facebook.com/Malayalivartha

























