പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും... ഊരാളുങ്കൽ സൊസൈറ്റിയെയും ഡിഎംആർസിയെയും പ്രശംസിച്ച് മുഖ്യമന്ത്രി... 18.76 കോടി രൂപയാണ് പദ്ധതി ചെലവ്...

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ. ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പണി വേഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി പ്രശംസിച്ചു.
എന്നാൽ, ശ്രദ്ധേയമായത് അദ്ദേഹം ഇ ശ്രീധരന്റെ പേര് എങ്ങും തന്നെ പരാമർശിച്ചില്ല. എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂർത്തീകരിച്ചത്.
ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം വാഹനങ്ങൽക്കായി തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനീയറാണ് ഗതാഗതത്തിനായി പാലം തുറന്ന് നൽകുക. പാലാരിവട്ടത്തെ ഗതാഗതാ കുരുക്കിന് പാലം പരിഹാരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്‍റെ തുണുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ തിരുമാനിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 28- നാണ് പാലത്തിന്‍റെ പുനർ നിർമ്മണം ആരംഭിച്ചത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ്, കരാർ ഏറ്റെടുത്ത ഡിഎആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha